ലെവക്ക് പിന്നാലെ ഒബമയാങ്ങും മോഷണത്തിനിരയായി,കെട്ടിയിട്ട് വീട് കൊള്ളയടിച്ചു!

കേവലം ദിവസങ്ങൾക്ക് മുന്നേയായിരുന്നു ബാഴ്സ സൂപ്പർ താരം റോബർട്ട് ലെവന്റോസ്ക്കിയുടെ വിലപിടിപ്പുള്ള വാച്ച് കൊള്ളയടിക്കപ്പെട്ടത് വാർത്തകളിൽ ഇടം നേടിയത്. ആരാധകർക്കൊപ്പം സെൽഫി എടുക്കാൻ വേണ്ടി ഇറങ്ങിയ സമയത്ത് ഒരു വ്യക്തി കാറിൽ നിന്നും ലെവയുടെ വാച്ച് മോഷ്ടിക്കുകയായിരുന്നു.പ്രതിയെ പിന്നീട് പിടികൂടുകയും ചെയ്തു.

ഇപ്പോഴിതാ ഇതിന് പിന്നാലെ മറ്റൊരു മോഷണ വാർത്ത കൂടി ബാഴ്സയിൽ നിന്നും വന്നിട്ടുണ്ട്. ബാഴ്സലോണയുടെ സൂപ്പർതാരമായ ഓബമയാങ്ങിന്റെ വീടാണ് കൊള്ളയടിക്കപ്പെട്ടിട്ടുള്ളത്.താരത്തെയും ഭാര്യയും ബന്ദിയാക്കി കൊണ്ടാണ് ആയുധധാരികളായ മോഷ്ടാക്കൾ വീട് കൊള്ളയടിച്ചത്. പ്രമുഖ മാധ്യമമായ ESPN ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

താരത്തിനോ കുടുംബാംഗങ്ങൾക്കോ പരിക്കുകളൊന്നും ഏറ്റിട്ടില്ലെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ആഭരണങ്ങളും വിലപിടിപ്പുള്ള വസ്തുക്കളുമാണ് മോഷ്ടാക്കൾ എടുത്തുകൊണ്ടു പോയിട്ടുള്ളത്. ഈ മോഷ്ടാക്കളെ പിടികൂടാൻ പോലീസിന് കഴിഞ്ഞിട്ടില്ലെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നുണ്ട്. സൂപ്പർതാരങ്ങളായ ലയണൽ മെസ്സി,ലൂയിസ് സുവാരസ് എന്നിവരുടെ ബാഴ്സലോണയിലെ അപ്പാർട്ട്മെന്റിന്റെ 200 മീറ്റർ അകലത്തിൽ മാത്രമാണ് ഓബമയാങ്ങിന്റെ ഈ വീട് സ്ഥിതി ചെയ്യുന്നത്. ഏതായാലും ഈ സംഭവത്തിൽ ഫുട്ബോൾ ലോകം ഒന്നടങ്കം നടുക്കം രേഖപ്പെടുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!