മെസ്സി ലീഗ് വിട്ടു,തങ്ങൾക്ക് വിനീഷ്യസുണ്ടെന്ന് ലാലിഗ പ്രസിഡന്റ്!
ഈ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു സൂപ്പർ താരം ലയണൽ മെസ്സി ബാഴ്‌സ വിട്ടത്. കൂടാതെ സെർജിയോ റാമോസ് റയൽ വിടുകയും ചെയ്തിരുന്നു. ലാലിഗയെ സംബന്ധിച്ചിടത്തോളം ഈ സൂപ്പർ താരങ്ങളുടെ കൊഴിഞ്ഞു പോക്ക് വലിയ തിരിച്ചടിയാണ്.ഏതായാലും ഇതേ കുറിച്ചുള്ള തന്റെ അഭിപ്രായങ്ങൾ ലാലിഗ പ്രസിഡന്റായ ഹവിയർ ടെബാസ് ഇപ്പോൾ പങ്കുവെച്ചിട്ടുണ്ട്.മെസ്സിയെ തങ്ങൾ മിസ് ചെയ്യുന്നുണ്ടെന്നും എന്നാൽ ആരെയും തങ്ങൾക്ക് നിർബന്ധമില്ല എന്നാണ് ടെബാസ് അറിയിച്ചിട്ടുള്ളത്. കൂടാതെ വിനീഷ്യസിനെ പോലെയുള്ള യുവതാരങ്ങൾ ലാലിഗയിൽ ഉണ്ടെന്നും ടെബാസ് കൂട്ടിച്ചേർത്തു.കഴിഞ്ഞ ദിവസം മാർക്കയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
🗣️ Tebas, presidente de LaLiga, lamentó la partida de Messi, pero remarcó que tienen a Vinicius jugando en el país 👉 https://t.co/X3jrRIUjBe pic.twitter.com/nCWoFYy8Oy
— Diario Olé (@DiarioOle) September 8, 2021
” ഞങ്ങൾ മെസ്സിയെ മിസ് ചെയ്യുന്നു. കൂടാതെ റാമോസിനേയും ക്രിസ്റ്റ്യാനോയെയും മിസ് ചെയ്യുന്നുമുണ്ട്. പക്ഷേ ആരെയും ഞങ്ങൾക്ക് നിർബന്ധമില്ല.റൊണാൾഡോയും നെയ്മറും ഇതുപോലെ ലാലിഗ വിട്ടു പോയിരുന്നു. പക്ഷേ അപ്പോഴും ലാലിഗ വളരുക തന്നെയാണ് ചെയ്തത്.മെസ്സിയുടെ കാര്യത്തിലും ഇത് തന്നെയാണ് സംഭവിക്കുക.ഞാൻ ഇതൊന്നും കാര്യമാക്കുന്നില്ല.ലീഗ് വൺ ലെജന്റ്സുകളുടെ ലീഗായത് അവിടെ പ്രായമുള്ള താരങ്ങൾ ഉണ്ടായതിനാലാണ്.ഞങ്ങൾക്കിവിടെ വിനീഷ്യസ് ജൂനിയറിനെ പോലെയുള്ള യുവതാരങ്ങൾ ഉണ്ട്.നിലവിൽ പിഎസ്ജി ചെയ്തു കൊണ്ടിരിക്കുന്നത് സൂപ്പർ ലീഗിനെ പോലെ തന്നെ അപകടകരമായ കാര്യമാണ് ” ഇതാണ് ടെബാസ് പറഞ്ഞത്.പിഎസ്ജിയുടെ ബിസിനസ് തന്ത്രങ്ങൾ അധികം നീണ്ടു നിൽക്കില്ലെന്നും ടെബാസ് കൂട്ടിച്ചേർത്തിട്ടുണ്ട്.