മെസ്സി ഇന്ററിലേക്ക്? പ്രതികരണമറിയിച്ച് ക്ലബ് ഡയറക്ടർ !
കഴിഞ്ഞ ദിവസം വ്യാപകമായ പ്രചരിച്ചിരുന്ന ഒരു അഭ്യൂഹമായിരുന്നു സൂപ്പർ താരം ലയണൽ മെസ്സി ഇന്റർമിലാനിലേക്ക് എന്നത്. വിവിധ ഇറ്റാലിയൻ മാധ്യമങ്ങളായിരുന്നു ഇന്റർമിലാന് മെസ്സിയെ സൈൻ ചെയ്യാൻ കഴിയുമെന്ന് വിശ്വസിച്ചിരുന്നത്. ചില മാധ്യമങ്ങൾ മെസ്സി ഇന്ററിലേക്ക് ചേക്കേറിയേക്കും എന്ന തരത്തിൽ വാർത്തകൾ പുറത്തു വിടുകയും ചെയ്തു. എന്നാൽ ഈ ഊഹാപോഹങ്ങളോട് പ്രതികരണമറിയിച്ചിരിക്കുകയാണ് ഇന്റർമിലാന്റെ ഡയറക്ടർ ബെപ്പെ മറോട്ട.ഈ അഭ്യൂഹങ്ങളെ തീർത്തും തള്ളികളയുകയാണ് അദ്ദേഹം ചെയ്തത്. മെസ്സി ഇന്റർ മിലാനിൽ എത്തുക ഫാന്റസി ഫുട്ബോളിൽ മാത്രമായിരിക്കും എന്നാണ് അദ്ദേഹം തമാശരൂപേണ പറഞ്ഞത്.സ്കൈ സ്പോർട്സ് ഇറ്റാലിയക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ വാർത്തകളോട് പ്രതികരിച്ചത്.
Inter director Beppe Marotta doesn’t agree with Antonio Conte that second place is futile, but shrugs off Lionel Messi rumours as ‘fantasy football.’ https://t.co/VIflAenuCQ #FCIM #GenoaInter #SerieA #FCBarcelona #MUFC pic.twitter.com/TSUrbOyZMJ
— footballitalia (@footballitalia) July 25, 2020
” മെസ്സി ഇന്റർമിലാനിലേക്ക് എന്നത് ഫാന്റസി ഫുട്ബോളിൽ സംഭവിക്കുന്ന കാര്യമാണ്. തീർച്ചയായും അദ്ദേഹം ഞങ്ങളുടെ ലക്ഷ്യങ്ങളിൽ ഒന്നല്ല. എനിക്ക് തോന്നുന്നത് അദ്ദേഹം തന്റെ കരിയർ മുഴുവനും ബാഴ്സയിൽ തന്നെ തുടരാനാണ് ആഗ്രഹിക്കുന്നത് ” ബെപ്പെ മറോട്ട പറഞ്ഞു. കഴിഞ്ഞ ദിവസം പ്രമുഖഇറ്റാലിയൻ മാധ്യമമായ ലാ ഗസറ്റ ഡെല്ലോ സ്പോർട്ട് ആണ് മെസ്സി ഇന്ററിലേക്ക് എന്ന വാർത്ത പുറത്തു വിട്ട പ്രമുഖമാധ്യമം. മെസ്സിയുടെ പിതാവ് മിലാനിൽ ഒരു വീട് വാങ്ങാൻ വന്നതുമായുള്ള അഭ്യൂഹങ്ങളായിരുന്നു ഇത്. ഇതായിരുന്നു മെസ്സി ഇന്ററിലേക്ക് എന്ന വാർത്തകൾ പ്രചരിക്കാൻ കാരണം.
Messi to Inter? “It’s fantasy football.”
— Goal (@goal) July 25, 2020
Sorry, Inter fans 😝 pic.twitter.com/uw2D2dsVRH