മെസ്സിയെ പോലെ ഒരു താരമുള്ളത് ഭാഗ്യമാണെന്ന് പിഎസ്ജി തിരിച്ചറിയാത്തത് വലിയ നാണക്കേട്:ആഞ്ഞടിച്ച് മശെരാനോ.

ലയണൽ മെസ്സിയും പിഎസ്ജിയും തമ്മിലുള്ള ബന്ധം ഒരു വലിയ വിവാദങ്ങളിലൂടെയാണ് ഇപ്പോൾ അവസാനിച്ചു കൊണ്ടിരിക്കുന്നത്. ലയണൽ മെസ്സിക്ക് രണ്ട് ആഴ്ചത്തെ വിലക്ക് പിഎസ്ജി ഏർപ്പെടുത്തിയിട്ടുണ്ട്.എന്നാൽ അത് തീർത്തും അന്യായമാണ് എന്ന വാദം വളരെ ശക്തമാണ്.മെസ്സി ഇനി ക്ലബ്ബിന് വേണ്ടി കളിക്കുമോ എന്നുള്ളതും സംശയകരമായ കാര്യമാണ്.

ഈ അവസരത്തിൽ പിഎസ്ജിക്കെതിരെ ആഞ്ഞടിച്ചുകൊണ്ട് അർജന്റൈൻ ഇതിഹാസമായ ഹവിയർ മശെരാനോ രംഗത്ത് വന്നിട്ടുണ്ട്. അതായത് മെസ്സിയെ പോലെ ഒരു താരത്തെ ലഭിച്ചത് ഭാഗ്യമാണെന്ന് ക്ലബ്ബ് തിരിച്ചറിയാത്തത് വലിയ ഒരു നാണക്കേടാണ് എന്നാണ് മശെരാനോ പറഞ്ഞിട്ടുള്ളത്. ലയണൽ മെസ്സിയുടെ കാര്യത്തിൽ ഭാവിയിൽ പിഎസ്ജി ഖേദിക്കുമെന്നും മശെരാനോ കൂട്ടിച്ചേർത്തിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“ലയണൽ മെസ്സി വളരെയധികം പ്രൊഫഷണലാണ്.അദ്ദേഹത്തെപ്പോലെയൊരു പ്രൊഫഷണലിനെ കണ്ടെത്തുക എന്നുള്ളത് വളരെ ബുദ്ധിമുട്ടുള്ള ഒന്നാണ്.അതുകൊണ്ടുതന്നെ അദ്ദേഹത്തെ വിമർശിക്കൽ അസാധ്യമാണ്.ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരമാണ് ലയണൽ മെസ്സി.മെസ്സിയെ ലഭിച്ചതിൽ തങ്ങൾ എത്ര ഭാഗ്യവാന്മാരാണ് എന്നുള്ളത് പിഎസ്ജി ഇപ്പോഴും മനസ്സിലാക്കാത്തത് നാണക്കേടാണ്.ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരം തങ്ങളുടെ ടീമിൽ കളിക്കുമെന്ന് 10 വർഷങ്ങൾക്കു മുമ്പ് ഒരു പിഎസ്ജി ആരാധകനും സങ്കൽപ്പിച്ചിട്ടുണ്ടാവില്ല.പക്ഷേ ലയണൽ മെസ്സിയെ ആസ്വദിക്കുന്നതിന് പകരം അവർ വിമർശിക്കുകയാണ് ചെയ്യുന്നത്.തീർച്ചയായും ഇതിന്റെ പേരിൽ പിഎസ്ജി ആരാധകരും അവരുടെ ക്ലബും ദുഖിക്കുക തന്നെ ചെയ്യും.ലോകത്ത് ഏതൊരു ടീം ആഗ്രഹിക്കുന്ന താരമാണ് മെസ്സി.ഇങ്ങനെയല്ല ഇത് അവസാനിക്കേണ്ടത് “മശെരാനോ പറഞ്ഞു.

മെസ്സിയെ സംബന്ധിച്ചിടത്തോളം ക്ലബ്ബിലെ ആദ്യ സീസൺ വളരെ ബുദ്ധിമുട്ടേറിയതായിരുന്നു.പക്ഷേ വ്യക്തിഗതമായി ഈ സീസണിൽ മികച്ച പ്രകടനം നടത്താൻ മെസ്സിക്ക് കഴിഞ്ഞിട്ടുണ്ട്. പക്ഷേ ടീം എന്ന നിലയിൽ പിഎസ്ജി മോശമായതോടുകൂടി മെസ്സിക്ക് വലിയ വിമർശനങ്ങൾ ഏൽക്കേണ്ടി വരികയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!