“മെസ്സിയില്ലാത്ത ബാഴ്സയെ സങ്കൽപ്പിക്കാൻ കൂടി കഴിയില്ല, പക്ഷെ അത്‌ സംഭവിച്ചേക്കാം”

സമീപകാലത്തെ ഏറ്റവും വലിയ പ്രതിസന്ധിയാണ് എഫ്സി ബാഴ്സലോണ ഇപ്പോൾ നേരിടുന്നത് എന്ന കാര്യത്തിൽ ആർക്കും സംശയമുണ്ടാവില്ല. നീണ്ട വർഷങ്ങൾക്ക് ശേഷം ഒരു കിരീടവും പോലുമില്ലാത്ത സീസണാണ് കഴിഞ്ഞു പോയത്. കൂടാതെ കടുത്ത സാമ്പത്തികപ്രതിസന്ധിയും ചരിത്രത്തിലെ ഏറ്റവും വലിയ തോൽവികളിലൊന്നിന് സാക്ഷിയാവേണ്ടിയും വന്നു. ഇത് കൂടാതെ സൂപ്പർ താരം ലയണൽ മെസ്സി ക്ലബ്‌ വിടുമെന്നുള്ള ശക്തമായ റൂമറുകളും. യഥാർത്ഥത്തിൽ വലിയൊരു പ്രതിസന്ധിയിലൂടെയാണ് ബാഴ്‌സ കടന്നു പോവുന്നത്. ഇപ്പോഴിതാ മെസ്സി ക്ലബ് വിടുന്നതുമായി ബന്ധപ്പെട്ട് തന്റെ വേവലാതി അറിയിച്ചിരിക്കുകയാണ് മുൻ ബാഴ്സ താരമായ ഡെക്കോ. മെസ്സിയില്ലാത്ത ബാഴ്സയെ സങ്കൽപ്പിക്കാൻ കൂടി കഴിയാത്തതാണ് ആണെന്നും എന്നാൽ അത്‌ സംഭവിച്ചേക്കാം എന്നുമാണ് മെസ്സിയുടെ മുൻ സഹതാരം കൂടിയായ ഡെക്കോ അറിയിച്ചിരിക്കുന്നത്.

” മെസ്സി ക്ലബ് വിടുമോ ഇല്ലയോ എന്ന കാര്യത്തെ കുറിച്ച് എനിക്കറിയില്ല. പക്ഷെ അദ്ദേഹത്തിന് ഇപ്പോഴും കരാർ ബാക്കിയുണ്ട്. അദ്ദേഹം എപ്പോഴും വിജയങ്ങൾ മാത്രം ആഗ്രഹിക്കുന്ന ഒരു താരമാണ്. പക്ഷെ ഒരു കോംപിറ്ററ്റീവ് ടീം എന്ന നിലയിൽ ബാഴ്‌സ എന്താണോ അദ്ദേഹത്തിന് വാഗ്ദാനം ചെയ്യുന്നത് അതിനെ ആശ്രയിച്ചാണ് നിലകൊള്ളുന്നത്. ഞാൻ ഇതുവരെ അദ്ദേഹവുമായി സംസാരിച്ചിട്ടില്ല. പക്ഷെ അദ്ദേഹം എന്താണ് ചിന്തിക്കുന്നത് എന്നെനിക്കറിയാം. അദ്ദേഹം തീർച്ചയായും അദ്ദേഹത്തിന്റെ ഭാവിയെ കുറിച്ചാണ് ചിന്തിക്കുന്നത്. തീരുമാനം കൈക്കൊള്ളാൻ തീർച്ചയായും അദ്ദേഹത്തിന് ബുദ്ധിമുട്ടുണ്ടാകും. കാരണം അദ്ദേഹത്തിന്റെ ജീവിതവുമായി ബന്ധപ്പെട്ട ഒരു ക്ലബ്ബിനെ കുറിച്ചാണ് നമ്മൾ ചർച്ച ചെയ്യുന്നത്. ചരിത്രത്തിലെ ഏറ്റവും മികച്ച താരത്തെ കുറിച്ചാണ് നമ്മൾ ചർച്ച ചെയ്യുന്നത്. അതിനാൽ തന്നെ തീരുമാനമെടുക്കൽ അത്ര എളുപ്പമാവില്ല. മെസ്സിയില്ലാത്ത ബാഴ്സയെ സങ്കൽപ്പിക്കാൻ കൂടി കഴിയാത്ത കാര്യമാണ്. പക്ഷെ അത്‌ സംഭവിച്ചേക്കാം” ഡെക്കോ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *