മെസ്സിക്ക് ബാഴ്സയിൽ വിരമിക്കണമായിരുന്നു, തടസ്സമായത് അക്കാര്യം മാത്രം: ടെബാസ്
സൂപ്പർ താരം ലയണൽ മെസ്സിയെ കഴിഞ്ഞ സമ്മറിൽ തിരികെ എത്തിക്കാൻ ബാഴ്സലോണക്ക് താൽപര്യമുണ്ടായിരുന്നു.മെസ്സിക്കും ബാഴ്സലോണയിലേക്ക് തിരിച്ചെത്താൻ താല്പര്യമുണ്ടായിരുന്നു. പക്ഷേ പിന്നീട് മെസ്സി തന്നെയാണ് അമേരിക്കൻ ക്ലബ്ബായ ഇന്റർ മയാമിയെ തിരഞ്ഞെടുത്തു. ബാഴ്സലോണയിലെ സാമ്പത്തിക പ്രതിസന്ധിയാണ് പ്രധാന കാരണം,മാത്രമല്ല സമ്മർദ്ദങ്ങൾ ഇല്ലാതെ കളിക്കാൻ വേണ്ടി മെസ്സി യൂറോപ്പ് തന്നെ വിടാൻ തീരുമാനിക്കുകയായിരുന്നു.
എന്നാൽ കഴിഞ്ഞ സമ്മറിൽ മെസ്സിയെ സൈൻ ചെയ്യുന്നതിന്റെ തൊട്ടരികിൽ എത്താൻ എഫ്സി ബാഴ്സലോണക്ക് കഴിഞ്ഞിരുന്നു എന്നുള്ള കാര്യം ലാലിഗ പ്രസിഡണ്ടായ ടെബാസ് തുറന്ന് പറഞ്ഞിട്ടുണ്ട്. എന്നാൽ സാമ്പത്തിക പ്രതിസന്ധിയും FFP നിയന്ത്രണങ്ങളുമാണ് അതിന് തടസമായതെന്ന് ടെബാസ് സമ്മതിക്കുകയും ചെയ്തിട്ടുണ്ട്.കിക്ക് എന്ന മാധ്യമത്തോടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.ലാലിഗ പ്രസിഡന്റിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Imagine if Lionel Messi got his fairytale ending at Barcelona 🥹 pic.twitter.com/XmQQS1He56
— GOAL (@goal) February 12, 2024
” മെസ്സിയെ തിരിച്ചെത്തിക്കാൻ ബാഴ്സക്കും തിരിച്ചുവരാൻ ലയണൽ മെസ്സിക്ക് ആഗ്രഹമുണ്ടായിരുന്നു. മെസ്സി ബാഴ്സയിലേക്ക് തിരിച്ചെത്തുന്നതിന്റെ തൊട്ടരികിലായിരുന്നു. പക്ഷേ ആഗ്രഹങ്ങൾ ഒരു ഭാഗത്തും മറ്റൊരു ഭാഗത്ത് സാമ്പത്തിക പ്രശ്നങ്ങളുമായിരുന്നു. എന്നിരുന്നാലും മെസ്സി ബാഴ്സയിലേക്ക് തിരിച്ചെത്തും എന്ന് തന്നെയായിരുന്നു ഞാൻ കരുതിയിരുന്നത്.അവിടെ ഒരു സാധ്യത ഞാൻ കണ്ടിരുന്നു. മെസ്സിക്ക് ബാഴ്സലോണയിൽ വിരമിക്കാനായിരുന്നു ആഗ്രഹം. അക്കാര്യത്തിൽ എനിക്ക് ഉറപ്പുണ്ട് ” ഇതാണ് ടെബാസ് പറഞ്ഞിട്ടുള്ളത്.
എഫ്സി ബാഴ്സലോണക്ക് വേണ്ടി ദീർഘകാലം കളിച്ചിട്ടുള്ള താരമാണ് ലയണൽ മെസ്സി. നിരവധി കിരീടങ്ങളും പുരസ്കാരങ്ങളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. പിന്നീട് 2021ൽ അദ്ദേഹം ക്ലബ്ബ് വിടുകയായിരുന്നു.സാമ്പത്തിക പ്രശ്നങ്ങൾ കാരണമാണ് അദ്ദേഹം ബാഴ്സവിട്ട് പിഎസ്ജിയിലേക്ക് പോയത്.