മെസ്സിക്കൊപ്പം കളിക്കണം: തന്റെ ആഗ്രഹം തുറന്ന് പറഞ്ഞ് മുൻ റയൽ മാഡ്രിഡ് സൂപ്പർ താരം!

2014ലെ വേൾഡ് കപ്പിൽ തകർപ്പൻ പ്രകടനം നടത്തി അവരുടെയും ശ്രദ്ധ പിടിച്ചു പറ്റിയ കൊളംബിയൻ സൂപ്പർതാരമാണ് ഹാമിഷ് റോഡ്രിഗസ്. തുടർന്ന് സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡ് അദ്ദേഹത്തെ സ്വന്തമാക്കുകയായിരുന്നു. എന്നാൽ റയലിൽ വേണ്ട വിധത്തിൽ തിളങ്ങാൻ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല.പിന്നീട് പല ക്ലബ്ബുകൾക്ക് വേണ്ടിയും അദ്ദേഹം ലോണിൽ കളിച്ചിരുന്നു. നിലവിൽ ബ്രസീലിയൻ ക്ലബ്ബായ സാവോ പോളോയുടെ താരമാണ് ഹാമിഷ് റോഡ്രിഗസ്.

തന്റെ പുതിയ അഭിമുഖത്തിൽ നിരവധി കാര്യങ്ങൾ അദ്ദേഹം സംസാരിച്ചിരുന്നു. ഫുട്ബോൾ ലോകത്ത് നിങ്ങൾ ഒപ്പം കളിക്കാൻ ആഗ്രഹിക്കുന്ന ഐഡോൾ ആരാണ് എന്നായിരുന്നു ഒരു ചോദ്യം. റയൽ മാഡ്രിഡ് ഇതിഹാസമായ സിദാൻ, സൂപ്പർ താരം ലയണൽ മെസ്സി എന്നിവർക്കൊപ്പം കളിക്കാൻ താൻ ആഗ്രഹിക്കുന്നു എന്നാണ് റോഡ്രിഗസ് പറഞ്ഞിട്ടുള്ളത്. മുൻ റയൽ താരമായ ഇദ്ദേഹം മെസ്സിയെ വളരെയധികം ഇഷ്ടപ്പെടുന്നുണ്ട്.റോഡ്രിഗസിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“സിനദിൻ സിദാനൊപ്പം കളിക്കാൻ ഞാൻ വളരെയധികം ആഗ്രഹിക്കുന്നുണ്ട്. അദ്ദേഹം റയൽ മാഡ്രിഡിൽ വച്ച് എന്നെ പരിശീലിപ്പിച്ചിട്ടുണ്ട്. പക്ഷേ അദ്ദേഹത്തോടൊപ്പം കളിക്കാനുള്ള ആഗ്രഹം എനിക്കുണ്ട്. അതുപോലെതന്നെ ലയണൽ മെസ്സിക്കൊപ്പം കളിക്കളം പങ്കിടാനും ആഗ്രഹമുണ്ട്.ഞാൻ ഒരുപാട് തവണ അദ്ദേഹത്തെ നേരിട്ടിട്ടുണ്ട്, പക്ഷേ അദ്ദേഹത്തോടൊപ്പം കളിക്കാൻ ആഗ്രഹിക്കുന്നുണ്ട് “ഇതാണ് കൊളംബിയൻ സൂപ്പർ താരം ഇപ്പോൾ പറഞ്ഞിട്ടുള്ളത്.

സാവോ പോളോക്ക് വേണ്ടി കഴിഞ്ഞ സീസണിൽ ആകെ 12 മത്സരങ്ങളാണ് ഹാമിഷ് റോഡ്രിഗസ് കളിച്ചിട്ടുള്ളത്.അതിൽ നിന്ന് ഒരു ഗോളും രണ്ട് അസിസ്റ്റമാണ് താരം സ്വന്തമാക്കിയിട്ടുള്ളത്. 32 കാരനായ താരം റയൽ മാഡ്രിഡിനൊപ്പം നിരവധി നേട്ടങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്.രണ്ട് ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ അതിൽ ഉൾപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!