ടെർസ്റ്റീഗനും പുജും പുറത്ത്, ബാഴ്‌സയുടെ സ്‌ക്വാഡ് പ്രഖ്യാപിച്ചു !

യുവതാരം റിക്കി പുജിനെ ഒഴിവാക്കി കൊണ്ട് എഫ്സി ബാഴ്സലോണയുടെ സ്‌ക്വാഡ് പ്രഖ്യാപിച്ച് പരിശീലകൻ കൂമാൻ. ലാലിഗയിൽ അലാവസിനെ നേരിടാനുള്ള സ്‌ക്വാഡ് ആണ് കൂമാൻ പ്രഖ്യാപിച്ചത്. സീനിയർ ടീമിലേക്ക് പ്രമോഷൻ കിട്ടിയിട്ടും പുജിനെ കൂമാൻ തഴയുകയായിരുന്നു. കൂടാതെ ടെർ സ്റ്റീഗനും സ്‌ക്വാഡിൽ സ്ഥാനം ലഭിച്ചിട്ടില്ല.പരിക്കിൽ നിന്നും മുക്തനായി കൊണ്ട് കഴിഞ്ഞ ദിവസം താരം പരിശീലനത്തിനെത്തിയിരുന്നു.എന്നാൽ താരത്തെ ഉൾപ്പെടുത്താൻ കൂമാൻ തയ്യാറായില്ല. താരം ഓക്കേയാണെന്നും കുറച്ചു കൂടെ പരിശീലനങ്ങളിൽ പങ്കെടുത്തതിന് ശേഷം കളിക്കുന്നതാവും നല്ലത് എന്നുമാണ് ഇക്കാര്യത്തിൽ കൂമാൻ പറഞ്ഞത്. ഇരുപത്തിയൊന്ന് അംഗ സ്‌ക്വാഡ് ആണ് കൂമാൻ പ്രഖ്യാപിച്ചിട്ടുള്ളത്.

അതേസമയം റൊണാൾഡ് അരൗഹോ പരിക്കേറ്റ് പുറത്തായിട്ടും ബി ടീമിൽ നിന്ന് ഒരു ഡിഫൻഡറെ പോലും ഉൾപ്പെടുത്താൻ കൂമാൻ തയ്യാറായിട്ടില്ല. നിലവിൽ പിക്വേ, ലെങ്ലെറ്റ്‌ എന്നീ രണ്ട് സെന്റർ ബാക്കുമാർ മാത്രമാണ് ഉള്ളത്. ഉംറ്റിറ്റി ഇപ്പോഴും പരിക്കിൽ നിന്നും മുക്തനായിട്ടില്ല. കഴിഞ്ഞ ചാമ്പ്യൻസ് ലീഗിൽ അരൗഹോക്ക് പരിക്കേറ്റ സമയത്ത് ഡിജോങ് ആയിരുന്നു സെന്റർ ഡിഫൻഡർ ആയി കളിച്ചിരുന്നത്.കഴിഞ്ഞ മൂന്ന് ലാലിഗ മത്സരങ്ങളും വിജയിക്കാതെയാണ് ബാഴ്‌സയുടെ വരവ്. ബാഴ്സയുടെ സ്‌ക്വാഡ് താഴെ നൽകുന്നു.

Leave a Reply

Your email address will not be published. Required fields are marked *