മറ്റെല്ലാ താരങ്ങളുമെത്തി, പിസിആർ ടെസ്റ്റ് ബഹിഷ്കരിച്ച ഏക താരമായി മാറി മെസ്സി !
ഇന്നലെ, അതായത് ഞായറാഴ്ച്ചയായിരുന്നു ബാഴ്സ തങ്ങളുടെ ആസ്ഥാനത്ത് വെച്ച് പുതിയ സീസണിന് മുന്നോടിയായി ടീം അംഗങ്ങൾക്കും സ്റ്റാഫുകൾക്കും മെഡിക്കൽ പരിശോധന നടത്തിയത്. കോവിഡ് ടെസ്റ്റ് ഉൾപ്പെടുന്ന പിസിആർ ടെസ്റ്റ് ആണ് ഇന്നലെ ക്ലബ് സംഘടിപ്പിച്ചത്. പ്രാദേശികസമയം 10:15 ന് മുന്നോടിയായാണ് താരങ്ങളോട് പരിശോധനക്ക് വിധേയരാവാൻ പറഞ്ഞത്. എന്നാൽ ലഭ്യമായ എല്ലാ താരങ്ങളും ക്ലബിന്റെ പരിശോധനയിൽ പങ്കെടുത്തതായാണ് റിപ്പോർട്ടുകൾ. മെസ്സി മാത്രമാണ് മെഡിക്കൽ പരിശോധന മനഃപൂർവം ബഹിഷ്കരിച്ചത്. സുവാരസ് അടക്കമുള്ള മറ്റു ചില താരങ്ങൾക്ക് ക്ലബുമായി അസ്വാരസ്വങ്ങൾ ഉണ്ടെങ്കിലും ഇവരെല്ലാം തന്നെ മെഡിക്കൽ ടെസ്റ്റ് പൂർത്തിയാക്കിയിട്ടുണ്ട്. അതേ സമയം അഞ്ച് താരങ്ങൾക്ക് ആണ് വിവിധ കാരണങ്ങളാൽ ടെസ്റ്റിന് വിധേയമാകാൻ സാധിക്കാതിരുന്നത്. നിശ്ചയിച്ച സമയത്തിന് ശേഷവും പരിശോധന നടത്താൻ അവസരമുണ്ടായിരുന്നുവെങ്കിലും മെസ്സി അത് ഉപയോഗപ്പെടുത്തിയിട്ടില്ല.
Messi wasn’t the only player to miss the PCR tests at Barça this morninghttps://t.co/WXa5sWW8fT
— SPORT English (@Sport_EN) August 30, 2020
സ്പാനിഷ് മാധ്യമമായ സ്പോർട്ട് ആണ് ഈ റിപ്പോർട്ട് പുറത്തു വിട്ടത്. മെസ്സി ഉൾപ്പടെ ആറു പേര് മെഡിക്കൽ പരിശോധനയിൽ ഉൾപ്പെട്ടിട്ടില്ല. ബയേൺ മ്യൂണിക്കിനൊപ്പം ചാമ്പ്യൻസ് ലീഗ് കിരീടം നേടിയ കൂട്ടീഞ്ഞോയാണ് ഒരു താരം താരമിപ്പോഴും ഹോളിഡേ ആഘോഷത്തിലാണ്. മറ്റു രണ്ട് താരങ്ങൾ പ്യാനിക്ക്, സാമുവൽ ഉംറ്റിറ്റി എന്നിവരാണ്. രണ്ടും പേർക്കും കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് സെൽഫ് ഐസൊലേഷനിൽ ആണ്. കൂടാതെ ഫ്രങ്കി ഡിജോങ്, നെൽസൺ സെമെടോ എന്നിവരാണ് ടെസ്റ്റ് നഷ്ടപ്പെടുത്തിയത്. എന്നാൽ ഇരുവരും ഇന്റർനാഷണൽ ഡ്യൂട്ടിയിലാണ്. തങ്ങളുടെ ടീമിനൊപ്പം ഇവർ പരിശോധനക്ക് വിധേയമായിട്ടുണ്ട്. പരിശോധനഫലം പുറത്തു വന്നതിന് ശേഷം തിങ്കളാഴ്ച്ച പരിശീലനം ആരംഭിക്കും. ടെസ്റ്റിന് വിധേയമായി മെസ്സി പരിശീലനത്തിന് എത്തുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
BREAKING: Messi hasn’t shown up for the club’s COVID-19 test today. ❌ He no longer considers himself as a Barça player (via @marcelobechler) pic.twitter.com/OkzC1QtSVT
— 433 (@433) August 30, 2020