ഫാറ്റിയുടെ പരിക്ക്, സ്ഥാനം മോഹിച്ച് നിരവധി പേർ !
ഈ സീസണിൽ ബാഴ്സക്ക് വേണ്ടി മിന്നും പ്രകടനം നടത്തിയ താരമാണ് യുവതാരം അൻസു ഫാറ്റി. എന്നാൽ കഴിഞ്ഞ ദിവസം നടന്ന റയൽ ബെറ്റിസിനെതിരെയുള്ള മത്സരത്തിൽ താരത്തിന് പരിക്കേറ്റിരുന്നു. തുടർന്ന് താരത്തിനെ ശസ്ത്രക്രിയക്ക് വിധേയനാക്കുകയും താരത്തിന് നാലു മാസം വിശ്രമം വേണ്ടി വരുമെന്നും ബാഴ്സ സ്ഥിരീകരിച്ചിരുന്നു. ഈ സീസണിൽ പത്ത് മത്സരങ്ങൾ കളിച്ച താരം മിന്നും ഫോമിലായിരുന്നു. അഞ്ച് ഗോളും രണ്ട് അസിസ്റ്റുമാണ് ഈ മത്സരങ്ങളിൽ നിന്ന് താരം നേടിയത്. അത്കൊണ്ട് തന്നെ താരത്തിന്റെ അഭാവം ബാഴ്സയെ ബാധിക്കുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. താരത്തിന് പരിക്കേറ്റതോടെ ആ സ്ഥാനത്തിലേക്ക് ആരെ പരിഗണിക്കുമെന്ന സംശയത്തിലാണ് കൂമാൻ.
Barcelona's Plan B options following Ansu Fati's injury https://t.co/j9Y3fUgrOr
— footballespana (@footballespana_) November 9, 2020
നിലവിൽ ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കുന്ന താരം ഉസ്മാൻ ഡെംബലെയാണ്. അൻസു ഫാറ്റിയുടെ വരവോടു കൂടി സ്ഥാനം നഷ്ടപ്പെട്ട താരമാണ് ഡെംബലെ. പരിക്കിൽ നിന്നും മുക്തനായ താരം ഈ സീസണിൽ കിട്ടിയ അവസരങ്ങളിൽ ഭേദപ്പെട്ട പ്രകടനം നടത്തിയിരുന്നു. മറ്റൊരു താരം മാർട്ടിൻ ബ്രൈത്വെയിറ്റാണ്. കഴിഞ്ഞ ഫെബ്രുവരിയിൽ ലെഗാനസിൽ നിന്നായിരുന്നു താരം ബാഴ്‌സയിൽ എത്തിയത്. എന്നാൽ താരത്തിന് ബാഴ്‌സയിൽ ഫോം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പിന്നീടുള്ള ഒരു ഓപ്ഷൻ പെഡ്രിയാണ്. താരം മികച്ച ഫോമിലാണ് കളിക്കുന്നത്. കൂടാതെ ട്രിൻക്കാവോയാണ് കൂമാന്റെ മുന്നിലുള്ള മറ്റൊരു ഓപ്ഷൻ. ഈ സീസണിലാണ് താരം ക്ലബ്ബിൽ എത്തിയത്. മറ്റൊരു താരം ബാഴ്സ ബിയിൽ കളിക്കുന്ന അമേരിക്കൻ താരം കൊൺറാഡാണ്. താരം ഇതുവരെ ബാഴ്‌സക്ക് വേണ്ടി കളിച്ചിട്ടില്ല. ഏതായാലും കൂമാൻ ആരെ പരിഗണിക്കുമെന്നു കാണേണ്ടിയിരിക്കുന്നു.
LATEST NEWS | Ansu Fati has successfully undergone surgery for the internal mensicus injury in his left knee; the operation was performed by Dr. Ramon Cugat under the supervision of the Club's medical services.
— FC Barcelona (@FCBarcelona) November 9, 2020
ALL THE DETAILS: https://t.co/cLAW4W9USg pic.twitter.com/4SGu1aH0C3