ബാഴ്‌സ തന്നെ സൈൻ ചെയ്യാൻ കാരണം മെസ്സി, മഷെരാനോ വെളിപ്പെടുത്തുന്നു!

2010 മുതൽ 2018 വരെ എഫ്സി ബാഴ്സലോണയുടെ പ്രതിരോധനിരയിലെ നിറസാന്നിധ്യമായിരുന്നു അർജന്റൈൻ താരം ഹവിയർ മഷെരാനോ.ലിവർപൂളിൽ നിന്നും ബാഴ്സയിൽ എത്തിയ മഷെരാനോ പിന്നീട് പെപ് ഗ്വാർഡിയോളക്ക് കീഴിൽ കിരീടങ്ങൾ വാരികൂട്ടിയിരുന്നു. താൻ ബാഴ്സയിലെത്താനുള്ള കാരണം അർജന്റൈൻ സഹതാരമായ ലയണൽ മെസ്സിയാണ് എന്ന് വെളിപ്പെടുത്തിയിരിക്കുകയാണിപ്പോൾ മഷെരാനോ. മെസ്സിയുടെ നിർദേശപ്രകാരമാണ് പെപ് തന്നെ സൈൻ ചെയ്തതെന്നും ടീമിൽ എത്തിയപ്പോൾ താൻ സബ്സ്റ്റിറ്റ്യൂട്ട് ആയിരിക്കുമെന്ന് പെപ് തന്നെ അറിയിച്ചതായും മഷെരാനോ വെളിപ്പെടുത്തി.തന്റെ കരിയറിലെ ഏറ്റവും മികച്ച പരിശീലാകനാണ് പെപ് എന്നും മെസ്സി ബാഴ്‌സയിൽ തന്നെ കരിയർ അവസാനിപ്പിക്കുമെന്നാണ് താൻ വിശ്വസിക്കുന്നതെന്നും മഷെരാനോ കൂട്ടിച്ചേർത്തു.

” ബാഴ്സ എന്നെ സൈൻ ചെയ്യാൻ മെസ്സി ഒരുപാട് സഹായിച്ചിട്ടുണ്ട്.പെപ് ഗ്വാർഡിയോളക്ക് ഒന്നും അറിയേണ്ട കാര്യമില്ലായിരുന്നു.എന്റെ കരിയറിലെ ഏറ്റവും മികച്ച പരിശീലകനാണ് പെപ്.ഞാൻ അദ്ദേഹത്തോട് പറഞ്ഞത് ഞാൻ ബാഴ്സലോണയിൽ നിന്ന് കൊണ്ട് പഠിക്കാൻ പോവുകയാണ് എന്നാണ്.ഞാൻ ബാഴ്‌സലോണയിൽ ചേർന്ന ശേഷം പെപ് ആദ്യമായി എന്നോട് പറഞ്ഞ കാര്യം എനിക്കോർമ്മയുണ്ട്.ഇവിടെ സബ്സ്റ്റിറ്റ്യൂട്ട് ആവാനാണ് എത്തിയിരിക്കുന്നത എന്നറിയാമല്ലോ എന്നാണ് ” മഷെരാനോ പറഞ്ഞു. അതേസമയം മെസ്സിയെ കുറിച്ചും മഷെരാനോ മനസ്സ് തുറന്നു. ” ലോകത്തിലെ ഏറ്റവും മികച്ച താരമാണ് മെസ്സി.എല്ലാം കൊണ്ടും സമ്പൂർണനായ താരം.ബാഴ്സലോണയിൽ തന്നെ മെസ്സി കരിയർ അവസാനിപ്പിക്കുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത് ” മഷെരാനോ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *