ബാഴ്‌സയെ പെരസ് പിടിച്ചു വെച്ചു,മെസ്സിയുടെ പോക്ക് ഒഴിവാക്കാമായിരുന്നു : ടെബാസ്!
യൂറോപ്യൻ സൂപ്പർ ലീഗ് പ്രൊജക്റ്റുമായി ബന്ധപ്പെട്ട് കൊണ്ട് തന്നെ ലാലിഗക്ക് ബാഴ്‌സയും റയലുമായി അത്ര നല്ല ബന്ധമല്ല.കൂടാതെ സിവിസി ഡീലിന് ഇരു ക്ലബുകളും തയ്യാറാവാത്തതും ലാലിഗയെ ചൊടിപ്പിച്ചിരുന്നു. ഇപ്പോഴിതാ റയലിനും ബാഴ്‌സക്കുമെതിരെ വീണ്ടും രംഗത്ത് വന്നിരിക്കുകയാണ് ലാലിഗ പ്രസിഡന്റായ ഹവിയർ ടെബാസ്.അതായത് ബാഴ്‌സയെ റയൽ പ്രസിഡന്റായ പെരസ് പിടിച്ചു വെച്ചെന്നും അല്ലായിരുന്നുവെങ്കിൽ ബാഴ്‌സ സിവിസി ഡീലിൽ ഒപ്പ് വെക്കുമായിരുന്നു എന്നുമാണ് ടെബാസ് അറിയിച്ചിട്ടുള്ളത്. കൂടാതെ മെസ്സി പോയത് സാമ്പത്തിക പ്രശ്നങ്ങൾ കൊണ്ടല്ലെന്നും മെസ്സിയുടെ പോക്ക് ബാഴ്‌സക്ക് ഒഴിവാക്കാമായിരുന്നുവെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തിട്ടുണ്ട്. ടെബാസിന്റെ വാക്കുകൾ മാർക്ക റിപ്പോർട്ട് ചെയ്തത് ഇങ്ങനെയാണ്.
🗣 “There is an inferiority complex in the club with Florentino Perez.”https://t.co/U94llSEs1N
— MARCA in English (@MARCAinENGLISH) September 12, 2021
” ഫ്ലോറെന്റിനോ പെരസ് ബാഴ്‌സയെ ഒരു ബന്ധിയെ പോലെ പിടിച്ചു വെക്കുകയായിരുന്നു.ബാഴ്‌സ സിവിസി അഗ്രിമെന്റിൽ ഒപ്പ് വെക്കാൻ തയ്യാറായിരുന്നു. പക്ഷേ റയൽ മാഡ്രിഡ് നോ പറഞ്ഞതോടെ ബാഴ്‌സയും ഇതിൽ നിന്ന് പിന്മാറി.പെരസുമായി ക്ലബ്ബിന് ഒരു അപകർഷതാബോധമുണ്ട്.മെസ്സി ബാഴ്‌സ വിട്ടത് സാമ്പത്തികപരമായ പ്രശ്നങ്ങൾ കൊണ്ടല്ല എന്നെനിക്കുറപ്പാണ്.അദ്ദേഹം ബാഴ്‌സ വിടുന്നത് ഒരുപക്ഷെ തടയാൻ സാധിക്കുമായിരുന്നു.എന്നെ സംബന്ധിച്ചിടത്തോളം മെസ്സിയുടെ വിടവാങ്ങൽ കഠിനമായ ഒന്നാണ്. എന്തെന്നാൽ മെസ്സി ചരിത്രത്തിലെ ഏറ്റവും മികച്ച താരമാണ് എന്നാണ് ഞാൻ കരുതുന്നത്.ഇത് പോലെയുള്ള ഒരു വിടവാങ്ങൽ അല്ല അദ്ദേഹം അർഹിച്ചത്.ബാഴ്‌സയുടെ കാര്യത്തിൽ മാത്രമല്ല, ലാലിഗയിൽ നിന്നും ഇത്തരത്തിലുള്ള വിടവാങ്ങൽ അല്ല അദ്ദേഹം അർഹിച്ചത് ” ടെബാസ് പറഞ്ഞു.
ഏതായാലും ലാലിഗയെ സംബന്ധിച്ചിടത്തോളം മെസ്സിയുടെ പോക്ക് ഒരു വൻ തിരിച്ചടി തന്നെയാണ്. അത് തന്നെ ലാലിഗയുടെ പ്രസിഡന്റായ ടെബാസ് ഇപ്പോൾ ചൂണ്ടികാണിക്കുന്നതും.