ഫുട്ബോളല്ല ബാഴ്‌സയുടെ പ്രശ്നം : സാവി പറയുന്നു!

കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ബയേണിനോട് എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് എഫ്സി ബാഴ്സലോണ പരാജയപ്പെട്ടു കൊണ്ട് ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തായിരുന്നു.ഇനി യൂറോപ്പ ലീഗിലാണ് ബാഴ്‌സ പന്ത് തട്ടുക.പരിശീലകനായി കൊണ്ട് സാവി വന്നിട്ടും ഒരു ഉയർത്തെഴുന്നേൽപ്പ് ബാഴ്‌സക്ക് സാധ്യമായിട്ടില്ല.

ഏതായാലും ബാഴ്‌സയുടെ പ്രശ്നങ്ങൾ എന്തൊക്കെയാണ് എന്നുള്ളത് പരിശീലകനായ സാവി വിശദീകരിച്ചിട്ടുണ്ട്. ഫുട്ബോളല്ല ബാഴ്‌സയുടെ പ്രശ്നമെന്നും മറിച്ച് മാനസികപരമായി കരുത്ത് ഇല്ലാത്തതാണ് ബാഴ്‌സയുടെ പ്രശ്നമെന്നുമാണ് സാവി അറിയിച്ചിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകളെ മാർക്ക റിപ്പോർട്ട്‌ ചെയ്യുന്നത് ഇങ്ങനെയാണ്.

” ഫുട്‍ബോളിൽ ഉള്ള പ്രശ്നങ്ങളേക്കാൾ കൂടുതൽ സൈക്കോളജിക്കലായിട്ടുള്ള പ്രശ്നങ്ങളാണ് ബാഴ്‌സക്കുള്ളത്.അവർ വിശ്വസിക്കേണ്ടിയിരിക്കുന്നു, അതാണ് എന്റെ ജോലി.ധൈര്യമുള്ളവരായി അവരെ നാം മാറ്റിയെടുക്കേണ്ടിയിരിക്കുന്നു.പാതി മനസ്സോടെ എഫ്സി ബാഴ്സലോണയിൽ കളിക്കാൻ പാടില്ല. ഏറ്റവും മികച്ചതിനെയാണ് ലക്ഷ്യം വെക്കേണ്ടത്.ധൈര്യവും വലിയ ലക്ഷ്യങ്ങളുമൊക്കെയാണ് ബാഴ്‌സ മിസ് ചെയ്യുന്നത്.ധൈര്യമുള്ളവരായിരിക്കുക,ഗെയിമിനെ മനസ്സിലാക്കുക. അതാണ് ചെയ്യേണ്ടത്. നമ്മൾ ആഗ്രഹിക്കുന്നതിൽ നിന്നും നാം അധികം ദൂരെയൊന്നുമല്ല.ഈ സ്‌ക്വാഡ് കിരീടങ്ങൾ നേടാൻ കെൽപ്പുള്ളവരാണ്.പക്ഷേ ബയേണിനെതിരെ സംഭവിച്ചതിൽ മാനസികപരമായ പ്രശ്നങ്ങൾ കൂടി കാണാമായിരുന്നു ” സാവി പറഞ്ഞു.

നിലവിൽ ലാലിഗയിൽ എട്ടാം സ്ഥാനത്താണ് എഫ്സി ബാർസലോണയുള്ളത്.ഇന്ന് ലീഗിൽ നടക്കുന്ന മത്സരത്തിൽ ഒസാസുനയെയാണ് ബാഴ്‌സ നേരിടുക.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!