റാമോസ് ബ്രേക്കിന് മുന്നേ കളിക്കുമോ? പോച്ചെട്ടിനോ പറയുന്നു!

പിഎസ്ജിയുടെ സ്പാനിഷ് സൂപ്പർ താരം സെർജിയോ റാമോസ് ക്ലബ്ബിന് വേണ്ടി ഒരേയൊരു മത്സരം മാത്രമാണ് കളിച്ചിട്ടുള്ളത്. സെന്റ് എറ്റിനിക്കെതിരെയുള്ള മത്സരത്തിലായിരുന്നു റാമോസ് പിഎസ്ജിക്ക് വേണ്ടി അരങ്ങേറ്റം കുറിച്ചത്. മത്സരത്തിൽ 90 മിനുട്ടും റാമോസ് കളിച്ചിരുന്നുവെങ്കിലും താരം വീണ്ടും പരിക്കിന്റെ പിടിയിൽ അകപ്പെടുകയായിരുന്നു.താരം ഇനി എന്ന് കളിക്കുമെന്നാണ് ആരാധകർക്കറിയേണ്ടത്.

ഈ വരുന്ന ഹോളിഡേ ബ്രേക്കിന് മുന്നേ റാമോസ് പിഎസ്ജിക്കായി കളിക്കുമോ എന്ന ചോദ്യം കഴിഞ്ഞ ദിവസത്തെ പത്രസമ്മേളനത്തിൽ പോച്ചെട്ടിനോയോട് ചോദിക്കപ്പെട്ടിരുന്നു.റാമോസ് കളിക്കുമെന്ന് തന്നെയാണ് തന്റെ പ്രതീക്ഷ എന്നാണ് പോച്ചെട്ടിനോ അറിയിച്ചത്. അദ്ദേഹം പറഞ്ഞിരിക്കുന്നത് ഇങ്ങനെയാണ്.

” റാമോസ് 2021-ൽ ഇനി കളിക്കുമോ എന്നാണോ ചോദ്യം? അദ്ദേഹത്തെ ഈ കലണ്ടർ വർഷം കളിക്കളത്തിൽ കാണാനാവുമെന്ന് തന്നെയാണ് ഞാൻ പ്രതീക്ഷിക്കുന്നത്.മറ്റൊരു കാര്യം സെന്റ് എറ്റിനിക്കെതിരെ അദ്ദേഹത്തിന് കൂടുതൽ കളിക്കേണ്ടി വന്നു എന്ന ആരോപണമാണ്.പക്ഷെ അദ്ദേഹത്തിന് കുഴപ്പങ്ങൾ ഒന്നുമില്ലായിരുന്നു.ആ മത്സരത്തിൽ ഭൂരിഭാഗം സമയവും 10 പേർക്കെതിരെയാണ് കളിച്ചത്.11 പേർക്കെതിരെ കളിക്കുന്നതിൽ നിന്ന് തികച്ചും വ്യത്യസ്ഥമാണ് അത് ” പോച്ചെട്ടിനോ പറഞ്ഞു.

മൊണാക്കോക്കെതിരെയുള്ള മത്സരത്തിന് ശേഷം രണ്ട് മത്സരങ്ങളാണ് പിഎസ്ജി ഈ വർഷം കളിക്കുക.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!