പെരെസ് തന്റെ വലിയ ആരാധകൻ, വിനീഷ്യസ് വെളിപ്പെടുത്തുന്നു!
ഏറെ പ്രതീക്ഷകളോടെയായിരുന്നു ബ്രസീലിയൻ സൂപ്പർ താരം വിനീഷ്യസ് ജൂനിയർ റയൽ മാഡ്രിഡിൽ എത്തിയിരുന്നത്. എന്നാൽ മൂന്ന് വർഷങ്ങൾ പിന്നിടുമ്പോഴും താരത്തിന് തന്റെ പേരിനും പെരുമക്കുമൊത്ത പ്രകടനം കാഴ്ച്ചവെക്കാനായോ എന്നുള്ളത് വലിയൊരു ചോദ്യചിഹ്നമാണ്. പ്രത്യേകിച്ച് താരത്തിന്റെ സമപ്രായക്കാരായ എംബാപ്പെയും ഹാലണ്ടുമൊക്കെ ഗോളടിച്ചു കൂട്ടുന്ന സമയത്ത്. എന്നാൽ ഇതൊന്നും തന്നെ ബാധിക്കുന്നില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് വിനീഷ്യസ്. കഴിഞ്ഞ ദിവസം ബ്രസീലിയൻ മാധ്യമമായ ടിഎൻടി സ്പോർട്സിന് നൽകിയ അഭിമുഖത്തിലാണ് വിനീഷ്യസ് നിരവധി കാര്യങ്ങളെ കുറിച്ച് മനസ്സ് തുറന്നത്. പരിശീലകൻ സിദാൻ തന്നെ പിന്തുണക്കുമെന്ന് നൂറ് ശതമാനം താൻ വിശ്വസിക്കുന്നുണ്ടെന്നും തന്റെ വലിയ ആരാധകനാണ് റയൽ പ്രസിഡന്റ് ഫ്ലോറെന്റിനോ പേരെസെന്നും വ്യക്തമാക്കിയിരിക്കുകയാണ് വിനീഷ്യസ്. ഇക്കാര്യം തന്നോട് അദ്ദേഹം നേരിട്ട് പറഞ്ഞുവെന്നും വിനീഷ്യസ് വെളിപ്പെടുത്തി. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
"Florentino told me he's my biggest fan" https://t.co/DtK8Toivqb #RealMadrid #Vinicius #LaLiga
— AS English (@English_AS) February 22, 2021
” എനിക്ക് റയൽ മാഡ്രിഡിൽ നൂറ് ശതമാനം ആത്മവിശ്വാസമുണ്ട്.പരിശീലകൻ സിദാനിലും ഇവിടെയുള്ള എല്ലാ താരങ്ങളിലും ഞാൻ വിശ്വസിക്കുന്നുണ്ട്.റയൽ പ്രസിഡന്റ് എനിക്ക് ഒരുപാട് കരുത്ത് പകർന്ന വ്യക്തിയാണ്. ഒരിക്കൽ അദ്ദേഹം എന്നോട് പറഞ്ഞു,അദ്ദേഹമാണ് എന്റെ കുടുംബത്തിന് ശേഷമുള്ള എന്റെ ഏറ്റവും വലിയ ആരാധകനെന്ന് .ഇക്കാര്യങ്ങൾ കൊണ്ടെല്ലാം തന്നെ ഞാൻ സന്തോഷവാനാണ്.എനിക്ക് റയൽ മാഡ്രിഡിനെ സഹായിക്കണം. റയൽ മാഡ്രിഡിന്റെ ലക്ഷ്യമെന്താണോ അവിടെ എത്തിക്കാൻ ഞാൻ ശ്രമിക്കും ” വിനീഷ്യസ് പറഞ്ഞു.
"Florentino told me he's my biggest fan" https://t.co/DtK8Toivqb #RealMadrid #Vinicius #LaLiga
— AS English (@English_AS) February 22, 2021