പിഎസ്ജി വിടണമെന്ന് എംബപ്പേ ആവിശ്യപ്പെട്ടു? റിപ്പോർട്ട്‌!

സൂപ്പർ താരം കിലിയൻ എംബപ്പേയുടെ ഭാവി ഇപ്പോഴും സുനിശ്ചിതമായിട്ടില്ല. താരത്തിന് പിഎസ്ജിയുമായി ഒരു വർഷത്തെ കരാർ അവശേഷിക്കുന്നുണ്ട്. എംബപ്പേയുടെ കരാർ പുതുക്കാൻ വേണ്ടി പിഎസ്ജി അശ്രാന്തപരിശ്രമം നടത്തുന്നുണ്ടെങ്കിലും അതൊന്നും ഫലം കണ്ടിട്ടില്ല. പിഎസ്ജിയുടെ പ്രസിഡന്റ്‌ ആയ നാസർ അൽ ഖലീഫി താരം പിഎസ്ജിയിൽ തന്നെ തുടരുമെന്ന് ഉറപ്പ് നൽകിയിരുന്നുവെങ്കിലും എംബപ്പേക്ക് ഇക്കാര്യത്തിൽ ഉറപ്പില്ലായിരുന്നു. തനിക്ക് ഭാവിയിൽ ഏറ്റവും കൂടുതൽ അനുയോജ്യമായ ക്ലബ് പിഎസ്ജിയാണോ എന്ന കാര്യത്തിൽ ഉറപ്പില്ല എന്നാണ് അതിന് ശേഷം എംബപ്പേ തുറന്നു പറഞ്ഞത്. ഏതായാലും താരം പിഎസ്ജി തുടരുന്ന കാര്യം സംശയത്തിലാണ് എന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ക്ലബ് വിടാനുള്ള അനുമതി എംബപ്പേ പിഎസ്ജിയോട് ആവിശ്യപ്പെട്ടു എന്നാണ് ഏറ്റവും പുതിയ വാർത്ത. ഫ്രഞ്ച് മാധ്യമമായ ആർഎംസി സ്പോർട്ടിന്റെ ജേണലിസ്റ്റായ ഡാനിയൽ റിയോളോയാണ് ഇക്കാര്യം പുറത്ത് വീട്ടിരിക്കുന്നത്.

” ക്ലബ് വിടണമെന്ന ആവിശ്യം എംബപ്പേ പിഎസ്ജിക്ക് മുന്നിൽ അവതരിപ്പിച്ചതായി എനിക്കറിയാം.പക്ഷേ അക്കാര്യം സങ്കീർണമാണ്. എന്തെന്നാൽ പിഎസ്ജി ആവിശ്യപ്പെടുന്ന തുക നൽകാൻ കെൽപ്പുള്ള ഒരു ക്ലബ് മുന്നോട്ട് വരേണ്ടതുണ്ട്.പക്ഷേ എംബപ്പേക്ക് പിഎസ്ജിയിൽ തുടരാൻ താല്പര്യമില്ല എന്ന് തന്നെയാണ് അറിയാൻ കഴിയുന്നത്.പിഎസ്ജി സ്പോർട്ടിങ് ഡയറക്ടറായ ലിയനാർഡോയുടെ പ്രൊജക്റ്റിൽ എംബപ്പേക്ക് വിശ്വാസമില്ല.താരത്തിന് ഈ സമ്മർ ട്രാൻസ്ഫറിൽ ക്ലബ് വിടാൻ സാധിച്ചില്ലെങ്കിൽ അടുത്ത സീസണിൽ അദ്ദേഹം ഫ്രീ ഏജന്റ് ആയിക്കൊണ്ട് ക്ലബ്‌ വിടും. അതൊരിക്കലും ഖത്തർ ഉടമകൾ ആഗ്രഹിക്കുന്ന കാര്യമല്ല.എംബപ്പേ ക്ലബ് വിടാൻ തീരുമാനിച്ചിട്ടുണ്ടെങ്കിൽ അദ്ദേഹം തന്നെ തനിക്ക് യോജിച്ച ക്ലബ് കണ്ടുപിടിക്കേണ്ടതുണ്ട്.അങ്ങനെയാണെങ്കിൽ പിഎസ്ജി താരത്തിന്റെ പകരക്കാരന് വേണ്ടി അന്വേഷണങ്ങൾ ആരംഭിക്കും. എന്തൊക്കെയായാലും എംബപ്പേക്ക് പിഎസ്ജിയിൽ തുടരാൻ താല്പര്യമില്ല എന്ന് തന്നെയാണ് സൂചനകൾ ” റിയോളോ പറഞ്ഞു. ഈ വാർത്ത ഏറ്റവും കൂടുതൽ സന്തോഷം നൽകുന്നത് റയൽ മാഡ്രിഡിന് ആയിരിക്കുമെന്ന കാര്യത്തിൽ സംശയമില്ല.

Leave a Reply

Your email address will not be published. Required fields are marked *