നമ്മൾ റയലിനെ പോലെയോ സിറ്റിയെപ്പോലെയോ അല്ലെന്ന് മനസ്സിലാക്കണം : ആരാധകരോട് സാവി!

ഈ സീസണിൽ മോശമല്ലാത്ത രൂപത്തിൽ കളിക്കാൻ വമ്പൻമാരായ എഫ്സി ബാഴ്സലോണക്ക് കഴിഞ്ഞിട്ടുണ്ട്. ഇത്തവണത്തെ ലാലിഗ കിരീടവും സൂപ്പർ കപ്പ് ബാഴ്സയായിരുന്നു സ്വന്തമാക്കിയിരുന്നത്. എന്നാൽ യൂറോപ്പ്യൻ കോമ്പറ്റീഷനുകളിൽ മോശം പ്രകടനമാണ് ബാഴ്സ പുറത്തെടുത്തത്. ചാമ്പ്യൻസ് ലീഗിൽ നിന്നും യൂറോപ്പാ ലീഗിൽ നിന്നും ബാഴ്സ നേരത്തെ തന്നെ പുറത്താവുകയായിരുന്നു.

ബാഴ്സയുടെ പരിശീലകനായ സാവി ഈ വിഷയത്തിൽ ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്.ആരാധകർ ഇപ്പോൾതന്നെ ചാമ്പ്യൻസ് ലീഗ് കിരീടം ഡിമാൻഡ് ചെയ്യുന്നുണ്ടെന്നും എന്നാൽ മറ്റുള്ള ക്ലബ്ബുകളെ പോലെയല്ല ബാഴ്സ എന്ന കാര്യം മനസ്സിലാക്കണമെന്നുമാണ് സാവി പറഞ്ഞിട്ടുള്ളത്.സാമ്പത്തിക പ്രതിസന്ധിയാണ് പ്രധാനമായും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്.സാവിയുടെ വാക്കുകൾ ഇങ്ങനെയാണ്.

” ആരാധകർ ഇപ്പോൾ തന്നെ ലാലിഗ കിരീടവും ചാമ്പ്യൻസ് ലീഗ് കിരീടവുമൊക്കെ ഒരുമിച്ച് ഡിമാൻഡ് ചെയ്തു തുടങ്ങിയിരിക്കുന്നു. പക്ഷേ യാഥാർത്ഥ്യം നിങ്ങൾ മനസ്സിലാക്കണം. നമ്മൾ ഒരിക്കലും മാഞ്ചസ്റ്റർ സിറ്റി,റയൽ മാഡ്രിഡ്,ബയേൺ,യുവന്റസ് എന്നീ ക്ലബ്ബുകളുടെ എക്കണോമിക് ലെവലിൽ ഉള്ളവരല്ല. നമ്മൾ ആഗ്രഹിക്കുന്ന എല്ലാ താരങ്ങളെയും സൈൻ ചെയ്യാൻ എഫ്സി ബാഴ്സലോണക്ക് സാധിക്കില്ല. ഈ ഫെയർ പ്ലേ ഇഷ്യൂ ഞങ്ങളെ വളരെയധികം ബാധിക്കുന്നുണ്ട് “ഇതാണ് ബാഴ്സയുടെ പരിശീലകനായ സാവി പറഞ്ഞിട്ടുള്ളത്.

കോവിഡിനെ തുടർന്ന് ഉണ്ടായ സാമ്പത്തിക പ്രതിസന്ധി ഏറ്റവും കൂടുതൽ ബാധിച്ച ക്ലബ്ബുകളിൽ ഒന്നാണ് എഫ്സി ബാഴ്സലോണ. അതിന്റെ ഫലമായിക്കൊണ്ടു തന്നെയായിരുന്നു ലയണൽ മെസ്സിക്ക് പോലും ക്ലബ് വിടേണ്ടിവന്നത്. പക്ഷേ കഴിഞ്ഞ ട്രാൻസ്ഫർ ജാലകങ്ങളിലെല്ലാം ഒരുപാട് താരങ്ങളെ സ്വന്തമാക്കാൻ ബാഴ്സക്ക് സാധിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!