എറിക് ഗാർഷ്യ ബാഴ്‌സയിലെത്താനുള്ള സാധ്യതകൾ വർധിച്ചു !

മാഞ്ചസ്റ്റർ സിറ്റിയുടെ സ്പാനിഷ് ഡിഫൻഡർ എറിക് ഗാർഷ്യ എഫ്സി ബാഴ്സലോണയിലേക്കെത്താനുള്ള സാധ്യതകൾ വർധിക്കുന്നു. ബാഴ്‌സയുടെ പേർസണൽ ടെംസ് എല്ലാം താരം അംഗീകരിച്ചതായാണ് റിപ്പോർട്ടുകൾ. പ്രമുഖ ഫുട്ബോൾ മാധ്യമമായ ഗോൾ ഡോട്ട് കോം ആണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. ഈ ജനുവരി ട്രാൻസ്ഫറിൽ തന്നെ താരം ബാഴ്സയിൽ എത്താനുള്ള സാധ്യതകൾ വർധിച്ചിരിക്കുകയാണിപ്പോൾ. എന്നാൽ ബാഴ്‌സയിലെ ചില പ്രശ്നങ്ങളാണ് ഇത് വൈകിപ്പിക്കുന്നത്. ബാഴ്‌സയുടെ താൽകാലികപ്രസിഡന്റ്‌ ആയ ടുസ്ക്കെറ്റ്സ് നിലവിലെ പ്രധാനപ്പെട്ട നാലു പ്രസിഡന്റ്‌ സ്ഥാനാർത്ഥികളോട് ഇക്കാര്യത്തെ കുറിച്ച് ചർച്ച ചെയ്യേണ്ടതുണ്ട്. ഇവരുടെ സമ്മതം ലഭിച്ചാൽ മാത്രമേ മറ്റുള്ള നടപടിക്രമങ്ങളുമായി മുന്നോട്ട് പോവാൻ സാധിക്കുകയൊള്ളൂ.

2017-ലായിരുന്നു താരം ബാഴ്സ വിട്ട് സിറ്റിയിൽ എത്തിയത്. എന്നാൽ താരത്തെ തിരികെ കൊണ്ട് വരാൻ ബാഴ്സ കഴിഞ്ഞ സീസണിൽ ശ്രമിച്ചുവെങ്കിലും സാധിച്ചിരുന്നില്ല. ബാഴ്‌സയിലേക്ക് തിരികെ എത്താനുള്ള ആഗ്രഹം വെച്ച് നടക്കുന്ന ഗാർഷ്യയാവട്ടെ സിറ്റിയുമായുള്ള കരാർ പുതുക്കിയതുമില്ല. അതിനാൽ തന്നെ ഈ സമ്മറിൽ താരം ഫ്രീ ഏജന്റ് ആവും. എന്നിരുന്നാലും താരത്തിന് അഞ്ച് മില്യൻ നൽകാൻ ബാഴ്‌സ തയ്യാറാവുമെന്നാണ് റിപ്പോർട്ടുകൾ.എന്നാൽ സിറ്റി താരത്തെ കൈവിടാനും ഒരുക്കമല്ല. പെപ് ഗ്വാർഡിയോളക്ക്‌ താല്പര്യമുള്ള താരമാണ് ഗാർഷ്യ. ഏതായാലും കൂടുതൽ സ്ഥിരീകരണങ്ങൾ വൈകാതെ വരും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!