ഡാനി ആൽവെസിന്റെ റെക്കോർഡ് മെസ്സി തകർക്കും : മാക്സ്‌വെൽ!

ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കിരീടങ്ങൾ നേടിയ താരമെന്ന റെക്കോർഡ് ഒരുകാലത്ത് ബ്രസീലിയൻ താരമായിരുന്ന മാക്സ്‌വെല്ലിന്റെ പേരിലായിരുന്നു. 37 കിരീടങ്ങളായിരുന്നു അദ്ദേഹം തന്റെ കരിയറിൽ കരസ്ഥമാക്കിയിരുന്നത്.എന്നാൽ ബ്രസീലിന്റെ മറ്റൊരു സൂപ്പർതാരമായ ഡാനി ആൽവെസ് ഈ റെക്കോർഡ് തന്റെ സ്വന്തം പേരിലാക്കുകയായിരുന്നു.42 കിരീടങ്ങൾ സ്വന്തമാക്കിയ ഡാനി ആൽവെസാണ് നിലവിൽ ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കിരീടങ്ങൾ നേടിയ താരം.38 കിരീടങ്ങൾ ഉള്ള മെസ്സിയാണ് രണ്ടാമത്.37 കിരീടങ്ങളുള്ള ഇനിയേസ്റ്റ, മാക്സ്‌വെൽ എന്നിവരാണ് പിറകിലുള്ളത്.

ഏതായാലും ഡാനി ആൽവെസിന്റെ ഈയൊരു റെക്കോർഡ് ലയണൽ മെസ്സി തകർക്കുമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണിപ്പോൾ മാക്സ്‌വെൽ.കൂടാതെ തന്റെ റെക്കോർഡ് തകർത്ത ദിവസം ഡാനി ആൽവസ് തന്നോട് സോറി പറഞ്ഞിരുന്നുവെന്നും ഈ ബ്രസീലിയൻ താരം കൂട്ടിച്ചേർത്തിട്ടുണ്ട്. മാക്സ്‌വെല്ലിന്റെ വാക്കുകൾ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” ഡാനി ആൽവസിന്റെ റെക്കോർഡ് തകർക്കാനുള്ള എല്ലാ അവസരങ്ങളും മെസ്സിക്കുണ്ട്.പിഎസ്ജിയിൽ ഒരുപാട് മികച്ച താരങ്ങൾ അദ്ദേഹത്തിന് ചുറ്റുമുണ്ട്.അതുകൊണ്ടുതന്നെ അദ്ദേഹം ഇനിയും ഒരുപാട് കിരീടങ്ങൾ നേടാൻ സാധ്യതയുണ്ട്.ഡാനി ആൽവെസ് ഇനി എത്രകാലം തന്റെ കരിയർ തുടരുമെന്നുള്ളത് നമുക്കറിയില്ല. പക്ഷേ മെസ്സിയെ സംബന്ധിച്ചിടത്തോളം അദ്ദേഹം ഇപ്പോഴും ചെറുപ്പമാണ്.ഡാനി ആൽവെസ് എന്റെ റെക്കോർഡ് തകർക്കുന്ന സമയത്ത് ഞാൻ പിഎസ്ജിയിൽ സ്പോർട്ടിങ് ഡയറക്റ്ററായിരിന്നു. അന്ന് ഞങ്ങൾ പരസ്പരം ഹഗ് ചെയ്തു.എന്റെ റെക്കോർഡ് തകർത്തതിന് അദ്ദേഹം എന്നോട് സോറി പറഞ്ഞു.എന്നാൽ അതിന്റെ ആവശ്യമില്ലെന്നും നിങ്ങൾ അത് അർഹിക്കുന്നുണ്ട് എന്നുമാണ് ഞാൻ ഡാനിയോട് മറുപടി പറഞ്ഞത്. അദ്ദേഹം എന്റെ റെക്കോർഡ് തകർത്തതിൽ യഥാർത്ഥത്തിൽ ഞാൻ ഹാപ്പിയായിരുന്നു ” ഇതാണ് മാക്സ്‌വെൽ പറഞ്ഞിട്ടുള്ളത്.

എഫ്സി ബാഴ്സലോണക്ക് വേണ്ടി മെസ്സിയും ഡാനി ആൽവെസും മാക്സ്‌വെല്ലും ഒരുമിച്ച് കളിച്ചിട്ടുണ്ട്. മാത്രമല്ല മൂന്ന് പേരും പിഎസ്ജിക്ക് വേണ്ടിയും കളിച്ചവരാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!