ചരിത്രത്തിലെ മികച്ച താരത്തെയാണ് നഷ്ടമായത്, സമയമെടുക്കും :ബാഴ്സയെ കുറിച്ച് സ്പോർട്ടിംഗ് ഡയറക്ടർ.
ഈ സീസണിൽ സ്ഥിരതയാർന്ന ഒരു പ്രകടനം പുറത്തെടുക്കാൻ സ്പാനിഷ് വമ്പൻമാരായ എഫ്സി ബാഴ്സലോണക്ക് കഴിഞ്ഞിട്ടില്ല. വിജയങ്ങൾ നേടുന്നുണ്ടെങ്കിലും ഇടയ്ക്കിടെ സമനിലകളും തോൽവികളും ബാഴ്സലോണക്ക് വഴങ്ങേണ്ടിവരുന്നുണ്ട്. അതുകൊണ്ടുതന്നെ ബാഴ്സയുടെ പരിശീലകനായ സാവിക്കും വിമർശനങ്ങൾ ഏൽക്കേണ്ടി വന്നിരുന്നു.എൽ ക്ലാസ്സിക്കോ മത്സരത്തിൽ പരാജയപ്പെട്ടതിന് പിന്നാലെ ടീമിനകത്ത് തന്നെ വിമർശനങ്ങൾ ഉയർന്നു കേട്ടിരുന്നു.
എന്നാൽ പരിശീലകനായ സാവിക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ് സ്പോട്ടിംഗ് ഡയറക്ടറായ ഡെക്കോ. ബാഴ്സക്ക് അനുയോജ്യമായ ഏറ്റവും മികച്ച പരിശീലകൻ സാവി തന്നെയാണ് എന്നാണ് ഡെക്കോ പറഞ്ഞിട്ടുള്ളത്.ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരത്തെയാണ് നഷ്ടമായതെന്നും റിക്കവറാകാൻ സമയമെടുക്കുമെന്നും ഡെക്കോ കൂട്ടിച്ചേർത്തിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Deco: “We lost Messi, the best player in history, which is a tragedy and it may take time to recover.” @mundodeportivo 🗣️🇵🇹🔵🔴 pic.twitter.com/QmrDPzpKqc
— All About Argentina 🛎🇦🇷 (@AlbicelesteTalk) November 13, 2023
” ബാഴ്സക്ക് അനുയോജ്യമായ ഏറ്റവും മികച്ച പരിശീലകൻ സാവി തന്നെയാണ്.അക്കാര്യത്തിൽ എനിക്ക് യാതൊരുവിധ സംശയങ്ങളും ഇല്ല.വളരെ ബുദ്ധിമുട്ടേറിയ ഒരു സമയത്തിലും അദ്ദേഹം ടീമിനെ ഏറ്റെടുക്കാൻ തീരുമാനിക്കുകയായിരുന്നു.ഇതിഹാസതാരങ്ങൾ ക്ലബ്ബ് വിട്ടപ്പോൾ ബാഴ്സ ലാലിഗ നേടാൻ വർഷങ്ങൾ എടുക്കും എന്ന് പലരും പറഞ്ഞിരുന്നു.പക്ഷേ കഴിഞ്ഞ സീസണിൽ നമ്മൾ ലീഗ് കിരീടം നേടിയത് നിങ്ങൾ മറക്കരുത്.ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരത്തെയാണ് നമുക്ക് നഷ്ടമായത്. മാത്രമല്ല ബുസി,ആൽബ,പീക്കെ തുടങ്ങിയ താരങ്ങളും ക്ലബ്ബ് വിട്ടിട്ടുണ്ട്.അതുകൊണ്ടുതന്നെ റിക്കവർ ആവാൻ കുറച്ചു സമയം എടുക്കും.എന്നിരുന്നാലും ഈ ബുദ്ധിമുട്ടുകളെയെല്ലാം തരണം ചെയ്തുകൊണ്ട് കിരീടങ്ങൾ നേടാൻ സാവിക്ക് കഴിഞ്ഞു. അദ്ദേഹത്തിൽ എനിക്ക് 200 ശതമാനം കോൺഫിഡൻസ് ഉണ്ട് ” ഡെക്കോ പറഞ്ഞു.
നിലവിൽ ലാലിഗയിലെ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ് ബാഴ്സലോണ ഉള്ളത്. ഒന്നാം സ്ഥാനക്കാരുമായി നാല് പോയിന്റ് വ്യത്യാസമുണ്ട്.അതേസമയം ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പിൽ ആകെ കളിച്ച നാലു മത്സരങ്ങളിൽ മൂന്നെണ്ണത്തിൽ വിജയിച്ച ബാഴ്സ ഒന്നാം സ്ഥാനത്ത് തന്നെയാണ്. പക്ഷേ അവസാനമായി കളിച്ച മത്സരത്തിൽ ഷാക്തറിനോട് പരാജയപ്പെട്ടത് ബാഴ്സക്ക് തിരിച്ചടി ഏൽപ്പിച്ചിട്ടുണ്ട്.