ഏറ്റവും മികച്ച താരം മെസ്സി, ഒരിക്കൽ കൂടി ഒരുമിച്ച് കളിക്കണം : നെയ്മർ!

തനിക്ക് മെസ്സിക്കൊപ്പം ഒരിക്കൽ കൂടി ഒരുമിച്ച് കളിക്കാനുള്ള ആഗ്രഹമുണ്ടെന്ന് വെളിപ്പെടുത്തി നെയ്മർ ജൂനിയർ. കഴിഞ്ഞ ദിവസം ഓ മൈ ഗോളിന് നൽകിയ അഭിമുഖത്തിലാണ് നെയ്മർ തനിക്ക് മെസ്സിക്കൊപ്പം കളിക്കണമെന്ന ആഗ്രഹം ആവർത്തിച്ചത്. ലോകത്തിലെ ഏറ്റവും മികച്ച താരം മെസ്സിയാണെന്നും നെയ്മർ കൂട്ടിച്ചേർത്തു. മുമ്പും മെസ്സിക്കൊപ്പം കളിക്കണമെന്ന ആഗ്രഹം നെയ്മർ പങ്കുവെച്ചിരുന്നു. തുടർന്നാണ് മെസ്സി പിഎസ്ജിയിലേക്ക് എന്ന രൂപത്തിലുള്ള റൂമറുകൾ പരന്നിരുന്നത്.

” ഇന്ന് ഞാൻ ഒപ്പം കളിക്കാൻ ഇഷ്ടംപ്പെടുന്ന താരമാരാണെന്നോ? തീർച്ചയായും അത്‌ ലയണൽ മെസ്സിയാണ്. ലോകത്തിലെ നമ്പർ വൺ താരമാണ് മെസ്സി.ഏറ്റവും മികച്ച താരവും അദ്ദേഹം തന്നെ.എനിക്ക് തോന്നുന്നു എല്ലാ താരങ്ങളും ക്ലബുകളും അദ്ദേഹത്തെ ഇഷ്ടപ്പെടുന്നുണ്ട്.ചുരുക്കത്തിൽ എല്ലാവരും അദ്ദേഹത്തോടൊപ്പം കളിക്കാൻ ഇഷ്ടപ്പെടുന്നു ” നെയ്മർ അഭിമുഖത്തിൽ പറഞ്ഞു.

മെസ്സിയുടെ ബാഴ്‌സയുമായുള്ള കരാർ അവസാനിക്കാനിരിക്കുകയാണ്. മെസ്സിയെ പിഎസ്ജിയിലേക്ക് എത്തിക്കുക എന്നുള്ളത് ബുദ്ധിമുട്ട് ആവും. എന്തെന്നാൽ എംബപ്പേയുടെ കരാർ പുതുക്കിയാൽ നെയ്മർക്കും എംബപ്പേക്കുമായി 60 മില്യൺ യൂറോയോളം സാലറി നൽകേണ്ടി വരും. അങ്ങനെയാണേൽ മെസ്സിയെ താങ്ങാൻ പിഎസ്ജിക്ക് കഴിഞ്ഞേക്കില്ല.

Leave a Reply

Your email address will not be published. Required fields are marked *