ഡിഫന്ററായി നെയ്മർ, വിജയഗോൾ നേടി ആലിസൺ, ബ്രസീൽ ക്യാമ്പിലെ ട്രെയിനിങ് വിശേഷങ്ങൾ ഇങ്ങനെ!

വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ഒരുക്കത്തിലാണ് ബ്രസീലിയൻ ടീം ഇപ്പോഴുള്ളത്. കോപ്പ അമേരിക്കക്ക് മുന്നോടിയായി ഇക്വഡോർ, പരാഗ്വ എന്നിവരെയാണ് ബ്രസീൽ നേരിടുന്നത്. ഇന്നലെയാണ് ബ്രസീൽ ആദ്യപരിശീലനം നടത്തിയത്. കഴിഞ്ഞ നവംബറിന് ശേഷം ഇതാദ്യമായാണ് ബ്രസീൽ ടീം ഒരുമിച്ച് കൂടുന്നത്. സൂപ്പർ താരം നെയ്മർ ജൂനിയർ അടക്കമുള്ളവർ ട്രൈനിങ്ങിൽ പങ്കെടുത്തിരുന്നു.അതേസമയം ഫ്ലെമെങ്കോ താരങ്ങളായ ഡാനിയൽ കാബ്രൽ,ജോവോ ഫെർണാണ്ടോ,അത്ലറ്റിക്കോ താരങ്ങളായ ലുവാൻ പാട്രിക്,ലിയോ ലിക്ക് എന്നിവരെയും സിബിഎഫ് പരിശീലനത്തിന് ക്ഷണിച്ചിരുന്നു.അതേസമയം അസുഖബാധിതനായ ഡഗ്ലസ് ലൂയിസ് മാത്രമാണ് ഇന്നലത്തെ പരിശീലനത്തിൽ പങ്കെടുക്കാത്തത്.

സൂപ്പർ താരം നെയ്മർ ജൂനിയർ ഡിഫന്ററായാണ് പരിശീലനം നടത്തിയത്. മത്സരത്തിൽ നെയ്മർ അണിനിരണ ടീം 5-4 എന്ന സ്കോറിന് പരാജയപ്പെട്ടു.റിച്ചാർലീസൺ ഇരട്ടഗോളുകൾ നേടി തിളങ്ങി. അതേസമയം ആലിസൺ ഒരു ഗോളും ഒരു അസിസ്റ്റും നേടി. തന്റെ ടീമിന്റെ വിജയഗോളാണ് ആലിസൺ നേടിയത്.

ഇനി കുറച്ചു താരങ്ങൾ കൂടി ടീമിനോടൊപ്പം ചേരാനുണ്ട്. യൂറോപ്പ ലീഗ് ഫൈനലിൽ യുണൈറ്റഡിന്റെ ഭാഗമായ ഫ്രെഡ് ഉടൻ എത്തും. ചാമ്പ്യൻസ് ലീഗ് ഫൈനൽ ഉള്ളതിനാൽ എഡേഴ്‌സൺ, ജീസസ്, സിൽവ എന്നിവർ വൈകും.ബ്രസീലിൽ തന്നെ കളിക്കുന്ന വെവേർടൺ, ഗാബിഗോൾ, എവെർട്ടൻ റിബയ്റോ എന്നിവരും ടീമിനൊപ്പം ചേരാനുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!