അർജന്റൈൻ ഗോൾകീപ്പർ ഇനി സ്പാനിഷ് വമ്പൻമാർക്കൊപ്പം !
അർജന്റൈൻ ഗോൾകീപ്പർ ജെറോണിമോ റുള്ളി ഇനി സ്പാനിഷ് വമ്പൻമാരായ വിയ്യാറയലിന്റെ വലകാക്കും. താരത്തെ സ്വന്തമാക്കിയതായി ക്ലബ് സ്ഥിരീകരിച്ചിട്ടുണ്ട്. സ്പാനിഷ് ക്ലബ് തന്നെയായ റയൽ സോസിഡാഡിൽ നിന്ന് തന്നെയാണ് താരം വിയ്യറയലിലേക്ക് എത്തിയിരിക്കുന്നത്. ഇരുപത്തിയെട്ടുകാരനായ താരം നാലു വർഷത്തെ കരാറിലാണ് വിയ്യാറയലുമായി ഒപ്പുവെച്ചിരിക്കുന്നത്. അഞ്ച് മില്യൺ യുറോയാണ് താരത്തിന് വേണ്ടി വിയ്യാറയൽ ചിലവഴിച്ചിരിക്കുന്നത്. അർജന്റീന ടീമിന് രണ്ട് മത്സരങ്ങളിൽ വല കാത്ത താരമാണ് റുള്ളി. 2018-ലായിരുന്നു താരം അർജന്റീനയുടെ വലകാത്തത്.
Geronimo Rulli joins Villarreal on permanent deal from Real Sociedad. https://t.co/7Vc8W6oUMx
— Mundo Albiceleste 🇦🇷 (@MundoAlbicelest) September 8, 2020
അർജന്റൈൻ ക്ലബായ എസ്റ്റുഡിയാന്റസിലൂടെ വളർന്ന താരം 2014-ൽ റയൽ സോസിഡാഡിൽ ലോണിൽ എത്തുകയായിരുന്നു. തുടർന്ന് മാഞ്ചസ്റ്റർ സിറ്റി താരത്തെ സ്വന്തമാക്കിയെങ്കിലും ഒരൊറ്റ മത്സരം പോലും താരത്തെ കളിപ്പിച്ചിരുന്നില്ല. തുടർന്ന് 2017 ൽ റയൽ സോസിഡാഡിൽ തന്നെ തിരിച്ചെത്തിയ താരം 2019-ൽ ലോണിൽ മോണ്ട്പെല്ലിയറിലേക്ക് ലോണിൽ പോവുകയായിരുന്നു. തുടർന്നാണ് താരത്തെ വിയ്യാറയൽ സ്വന്തമാക്കിയിരിക്കുന്നത്. ഈ ട്രാൻസ്ഫർ വിൻഡോയിൽ ഒരുപിടി മികച്ച താരങ്ങളെ എത്തിക്കാൻ വിയ്യാറയലിന് കഴിഞ്ഞിട്ടുണ്ട്.
OFFICIAL: Villarreal have signed Argentine goalkeeper Gerónimo Rulli from Real Sociedad for €7.5m.
— Soccer Patriots (@socapatriots) September 5, 2020
SUBSCRIBE:🛎️💥 https://t.co/W820ffgVrw#transfers #realsociedad#soccerpatriots #Villareal#GiftedEra pic.twitter.com/FnVEeB7d9c