പിഎസ്ജിയിലേക്ക് ചേക്കേറാൻ മെസ്സി സ്വയം തയ്യാറായിട്ടുണ്ടെന്ന് മുൻ താരം!

സൂപ്പർ താരം ലയണൽ മെസ്സിയുടെ ഭാവി ഇതുവരെ തീരുമാനമായിട്ടില്ല. ഈ സമ്മറോട് കൂടി താരത്തിന്റെ ബാഴ്സയുമായുള്ള കരാർ അവസാനിക്കും. അത് ഇതുവരെ പുതുക്കിയിട്ടുമില്ല. മാത്രമല്ല മെസ്സിക്ക് വേണമെങ്കിൽ ഇപ്പോൾ തന്നെ മറ്റേതെങ്കിലും ക്ലബുകളുമായി ഇപ്പോൾ തന്നെ ചർച്ചകൾ ആരംഭിക്കാം. ഏതായാലും മെസ്സി പിഎസ്ജിയിലേക്കെന്ന വാർത്തകളാണ് ഇപ്പോൾ ഫുട്ബോൾ ലോകം ഭരിക്കുന്നത്. സിറ്റിയേക്കാൾ കൂടുതൽ നിലവിൽ മെസ്സി ചേക്കേറാൻ സാധ്യത കൽപ്പിക്കപ്പെടുന്നത് പിഎസ്ജിയാണ്. ഇപ്പോഴിതാ മെസ്സി പിഎസ്ജിയിലേക്ക് വരുമെന്ന് തറപ്പിച്ചു പറഞ്ഞിരിക്കുകയാണ് മുൻ പിഎസ്ജി താരം ഡാ ഫോൻസെക. പിഎസ്ജിയിൽ ചേരുക എന്ന വെല്ലുവിളി ഏറ്റെടുക്കാൻ മെസ്സി സ്വയം തയ്യാറായിട്ടുണ്ട് എന്നാണ് ഇദ്ദേഹത്തിന്റെ അവകാശവാദം.

ആഫ്റ്റർ ഫൂട്ടിന് നൽകിയ അഭിമുഖത്തിലാണ് ഇദ്ദേഹം ഇക്കാര്യങ്ങളെ കുറിച്ച് സംസാരിച്ചത്. ” നമ്മൾ സ്പാനിഷ് മാധ്യമങ്ങൾ നോക്കുകയാണെങ്കിൽ അദ്ദേഹം ഫ്രഞ്ച് പഠിക്കുന്നുവെന്ന വാർത്തകൾ കാണാൻ സാധിക്കും.മെസ്സി പിഎസ്ജിയിലേക്ക് വരും. പിഎസ്ജിയെന്ന വെല്ലുവിളി ഏറ്റെടുക്കാൻ അദ്ദേഹം തയ്യാറായിട്ടുണ്ട്. പിഎസ്ജിക്കൊപ്പം അദ്ദേഹം ചാമ്പ്യൻസ് ലീഗ് കിരീടം നേടുന്നത് ഒന്ന് സങ്കൽപ്പിച്ചു നോക്കൂ.അദ്ദേഹം പാരീസിൽ കളിക്കാൻ വരുന്നു എന്ന് എന്നോട് ആരെങ്കിലും പറഞ്ഞാൽ അതിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് ഞാനായിരിക്കും.അദ്ദേഹത്തെ പാരീസുകാരും ഫ്രഞ്ചുകാരും വളരെയധികം ഇഷ്ടപ്പെടുന്നുണ്ട് ” അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!