അക്കാര്യത്തിൽ അവൻ മെസ്സിയെ പോലെ: ലാമിനെ യമാലിനെ കുറിച്ച് സാവി!
കേവലം 16 വയസ്സ് മാത്രമുള്ള ലാമിനെ യമാൽ ഇപ്പോൾ ബാഴ്സയുടെ വളരെ പ്രധാനപ്പെട്ട താരങ്ങളിൽ ഒരാളായി മാറിയിട്ടുണ്ട്. അവസരം ലഭിക്കുമ്പോൾ എല്ലാം തകർപ്പൻ പ്രകടനം ഈ യുവ സൂപ്പർതാരം നടത്തുന്നുണ്ട്.മാത്രമല്ല സ്പെയിനിന്റെ ദേശീയ ടീമിന് വേണ്ടി അരങ്ങേറ്റം നടത്തുകയും ഗോൾ നേടുകയും ചെയ്യാൻ യമാലിന് കഴിഞ്ഞിട്ടുണ്ട്. ഭാവി വാഗ്ദാനമായി കൊണ്ട് വിലയിരുത്തപ്പെടുന്ന താരം കൂടിയാണ് യമാൽ.
താരത്തെ പ്രശംസിച്ചുകൊണ്ട് ബാഴ്സയുടെ പരിശീലകനായ സാവി ഒരിക്കൽ കൂടി രംഗത്ത് വന്നിട്ടുണ്ട്. സൂപ്പർ താരം ലയണൽ മെസ്സിയുടെ കഴിവുമായി ഇദ്ദേഹത്തെ താരത്തെ ചെയ്യുകയായിരുന്നു. അതായത് വൺ ഓൺ വൺ സാഹചര്യങ്ങളിൽ മെസ്സിയുടെ എബിലിറ്റി യമാലിനും ലഭിച്ചിട്ടുണ്ട് എന്നാണ് ബാഴ്സയുടെ പരിശീലകൻ അഭിപ്രായപ്പെട്ടിട്ടുള്ളത്.സാവിയുടെ വാക്കുകൾ ഇങ്ങനെയാണ്.
Xavi compares Lamine Yamal to Lionel Messi 😧
— GOAL News (@GoalNews) September 28, 2023
” യമാലിന് വൺ ഓൺ വൺ സിറ്റുവേഷനുകളിൽ വളരെ മികച്ച ഒരു എബിലിറ്റി തന്നെയുണ്ട്.ലയണൽ മെസ്സി,ഡെമ്പലെ എന്നിവരെപ്പോലെയുള്ള കഴിവാണ് ഇദ്ദേഹത്തിന് ഉള്ളത്.നമ്മൾ തീർച്ചയായും അദ്ദേഹത്തിലേക്ക് പന്ത് എത്തിക്കണം. ഇത്തരത്തിലുള്ള ഒരു താരത്തെ പരമാവധി നമ്മൾ ഉപയോഗിക്കുകയും കൂടുതൽ പ്രചോദനം നൽകുകയും വേണം.യുവതാരമായതിനാൽ ഈ താരത്തിന്റെ കാര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തേണ്ടതുമുണ്ട്.മെസ്സിയെ റൈക്കാർഡ് ഉപയോഗിച്ച രീതി നമുക്ക് മാതൃകയാക്കാവുന്നതാണ് ” ഇതാണ് സാവി പറഞ്ഞിട്ടുള്ളത്.
ലയണൽ മെസ്സിയുടെ പിൻഗാമിയായി കൊണ്ട് പലരും വിലയിരുത്തിയ താരമായിരുന്നു അൻസു ഫാറ്റി. എന്നാൽ ചെറിയ പ്രായത്തിൽ തന്നെ അദ്ദേഹത്തെ കൂടുതലായി കളിപ്പിച്ചതാണ് അദ്ദേഹത്തിന് ഈ നിരന്തരം പരിക്കുകൾ വരാൻ കാരണമെന്ന് പലരും ആരോപിച്ചിരുന്നു. നിലവിൽ ഫാറ്റി ബ്രൈറ്റണിലാണ്.യമാലിന്റെ ഫിറ്റ്നസിന്റെ കാര്യത്തിൽ കൂടുതൽ ജാഗ്രത നൽകണമെന്ന് തന്നെയാണ് ആരാധകർ ആവശ്യപ്പെടുന്നത്.