നെയ്മറെ എത്തിക്കാൻ ബാഴ്സ തയ്യാർ, ചെയ്യേണ്ടത് ഒരൊറ്റ കാര്യം മാത്രം!

സൂപ്പർ താരം നെയ്മർ ജൂനിയറേയും ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ഒഴിവാക്കാൻ പിഎസ്ജി തീരുമാനിച്ചു കഴിഞ്ഞിട്ടുണ്ട്. നെയ്മർക്കും ഇപ്പോൾ ക്ലബ്ബിനോട് വിട പറയാൻ താല്പര്യമുണ്ട്. പ്രധാനമായും മൂന്ന് ഓപ്ഷനുകളാണ് നെയ്മറുടെ മുന്നിലുള്ളത്.നെയ്മർ മുൻഗണന നൽകുന്നത് തന്റെ പഴയ ക്ലബ്ബായ ബാഴ്സയിലേക്ക് തിരിച്ചു പോകുന്നതിനാണ്.MLS ൽ നിന്നും അൽ ഹിലാലിൽ നിന്നും നെയ്മർക്ക് ഇപ്പോൾ ഓഫറുകളുണ്ട്.

2017ലായിരുന്നു നെയ്മർ ജൂനിയർ ബാഴ്സ വിട്ടുകൊണ്ട് പാരീസിൽ എത്തിയത്. രണ്ട് മാസം കഴിഞ്ഞപ്പോൾ തന്നെ അദ്ദേഹം ബാഴ്സയിലേക്ക് തിരിച്ചെത്താൻ ആഗ്രഹിച്ചിരുന്നു എന്നത് ആൻഡ്രേ ക്യൂരി ഈയിടെ വെളിപ്പെടുത്തിയിരുന്നു.ഈ കാലയളവിൽ നിരവധി തവണ നെയ്മർ ജൂനിയർ ബാഴ്സയിലേക്ക് വരാനുള്ള ശ്രമങ്ങൾ നടത്തി.അതെല്ലാം വിഫലമാവുകയായിരുന്നു. ഇപ്പോഴും നെയ്മർക്ക് ബാഴ്സയിലേക്ക് വരാൻ താല്പര്യമുണ്ട്.

നെയ്മറെ കൊണ്ടുവരാൻ ഇപ്പോൾ ബാഴ്സ തയാറാണ്.സാവിക്ക് ചില സംശയങ്ങൾ ഉണ്ടെങ്കിലും നെയ്മർ എത്തിക്കാൻ കഴിഞ്ഞാൽ അതു മുതൽക്കൂട്ടാവുമെന്നാണ് ബാഴ്സ മാനേജ്മെന്റ് വിശ്വസിക്കുന്നത്. എന്നാൽ ഈ ഡീലിലെ ഏറ്റവും വലിയ തടസ്സം നെയ്മറുടെ ഉയർന്ന സാലറി തന്നെയാണ്. റിപ്പോർട്ടുകൾ പ്രകാരം ഒരു വർഷം നെയ്മർ ഏകദേശം 35 മില്യൺ യൂറോയോളം സാലറിയായി കൊണ്ട് കൈപ്പറ്റുന്നുണ്ട്. ഇത് വലിയ രീതിയിൽ കുറച്ചാൽ മാത്രമേ അദ്ദേഹത്തിന് ബാഴ്സയിലേക്ക് എത്താൻ സാധിക്കുകയുള്ളൂ.

നെയ്മറെ ഇക്കാര്യം ബാഴ്സ അറിയിച്ചിട്ടുണ്ട്. സാലറിയിൽ വലിയ മാറ്റം നെയ്മർ ജൂനിയർ വരുത്തേണ്ടതുണ്ട്. അതിന് നെയ്മർ തയ്യാറാകുമോ എന്നതാണ് ഇനി കാത്തിരുന്നു കാണേണ്ടത്. അതേസമയം വലിയ സാലറിയാണ് സൗദി അറേബ്യൻ ക്ലബ്ബായ അൽ ഹിലാൽ നെയ്മർക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്. ബാഴ്സയെ കൂടാതെ മറ്റു യൂറോപ്പ്യൻ ക്ലബ്ബുകൾ ഒന്നും തന്നെ നെയ്മറിൽ താൽപര്യം പ്രകടിപ്പിച്ചിട്ടില്ല. ചെൽസിയുമായി ബന്ധപ്പെട്ട റൂമറുകൾ ഉണ്ടായിരുന്നുവെങ്കിലും പരിശീലകനായ പോച്ചെട്ടിനോ അദ്ദേഹത്തെ വേണ്ടെന്നു വെക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!