സെക്സ് ടേപ്പ് വിവാദം, 3 റയൽ മാഡ്രിഡ് താരങ്ങൾ അറസ്റ്റിൽ!

സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡുമായി ബന്ധപ്പെട്ട ഒരു സുപ്രധാന വാർത്ത ഇന്നലെ പുറത്തേക്ക് വന്നിട്ടുണ്ട്. റയൽ മാഡ്രിഡിന്റെ യൂത്ത് ടീമിലെ മൂന്ന് താരങ്ങളെ സ്പെയിനിലെ സിവിൽ ഗാർഡ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിട്ടുണ്ട്. മാത്രമല്ല റയലിന്റെ റിസർവ് ടീമായ കാസ്റ്റില്ലയിലെ ഒരു താരത്തെ പോലീസ് ചോദ്യം ചെയ്യുകയും ചെയ്തിട്ടുണ്ട്.

സെക്സ് ടേപ്പ് വിവാദമാണ് റയൽ മാഡ്രിഡിനെ പിടിച്ചു കുലുക്കിയിരിക്കുന്നത്. പ്രായപൂർത്തിയാവാത്ത ഒരു കുട്ടിയുടെ സെക്സ് ടെപ്പ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു എന്ന കുറ്റമാണ് ഇവരിൽ ചുമത്തിയിട്ടുള്ളത്. സെപ്റ്റംബർ ആറാം തീയതിയാണ് ഇരയുടെ അമ്മ ഈ വിഷയത്തിൽ കേസ് നൽകിയിരുന്നത്. തുടർന്ന് ലാസ് പാൽമസിലെ സിവിൽ ഗാർഡ് അന്വേഷണം നടത്തുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. സ്പാനിഷ് മാധ്യമങ്ങളായ എൽ കോൺഫിഡൻഷ്യൽ,റെലെവോ എന്നിവരാണ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുള്ളത്.

താരങ്ങളുടെ പേര് വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ഇതുമായി ബന്ധപ്പെട്ട ഒരു ഒഫീഷ്യൽ സ്റ്റേറ്റ്മെന്റ് റയൽ മാഡ്രിഡ് പുറത്തു വിട്ടിട്ടുണ്ട്.അതിങ്ങനെയാണ്.

” വാട്സ്ആപ്പിലൂടെ സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിച്ചു എന്ന ആരോപണത്തിൽ ഒരു കാസ്റ്റില്ല താരവും മൂന്ന് റയൽ മാഡ്രിഡ് സി താരങ്ങളും സിവിൽ ഗാർഡിന് സ്റ്റേറ്റ്മെന്റ് നൽകിയതായി ഞങ്ങൾ മനസ്സിലാക്കുന്നു. ഇതിന്റെ പൂർണ്ണ വിവരങ്ങൾ അറിഞ്ഞതിനുശേഷം ഉചിതമായ നടപടികൾ ക്ലബ്ബിന്റെ ഭാഗത്ത് നിന്നുണ്ടാവുന്നതാണ് ” ഇതാണ് റയലിന്റെ സ്റ്റേറ്റ്മെന്റ്.

ഇര പ്രായപൂർത്തിയാവാത്ത കുട്ടി ആയതിനാൽ കുറ്റവാളികൾക്ക് രണ്ടുവർഷം മുതൽ അഞ്ചു വർഷം വരെ തടവ് ശിക്ഷ ലഭിക്കാൻ സാധ്യതയുണ്ട്. കുറ്റക്കാരാണ് എന്ന് തെളിഞ്ഞാൽ റയൽ മാഡ്രിഡ് ഈ താരങ്ങളെ ക്ലബ്ബിൽ നിന്നും പുറത്താക്കുമെന്ന് ഏറെക്കുറെ ഉറപ്പാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!