സുവാരസ് ഗോൾവേട്ട തുടരുന്നു, 21 മത്സരങ്ങളിൽ തോൽവിയറിയാതെ അത്‌ലെറ്റിക്കോ കുതിക്കുന്നു !
ലാലിഗയിൽ ഇന്നലെ നടന്ന മത്സരത്തിൽ വമ്പൻമാരായ അത്‌ലെറ്റിക്കോ മാഡ്രിഡിന് വിജയം. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് അത്‌ലെറ്റിക്കോ മാഡ്രിഡ് റയൽ ബെറ്റിസിനെ തകർത്തു വിട്ടത്. സൂപ്പർ താരം ലൂയിസ് സുവാരസ് വീണ്ടും ഗോൾകണ്ടെത്തിയതാണ് അത്‌ലെറ്റിക്കോ മാഡ്രിഡിന് കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കിയത്. മാർക്കോസ് ലൊറെന്റെ, ലൂയിസ് സുവാരസ് എന്നിവരാണ് അത്‌ലെറ്റിക്കോ മാഡ്രിഡിന്റെ ഗോളുകൾ നേടിയത്. ജയത്തോടെ ലാലിഗയിലെ അപരാജിതകുതിപ്പ് തുടരാൻ അത്‌ലെറ്റിക്കോ മാഡ്രിഡിനായി. അവസാനമായി കളിച്ച ഇരുപത്തിയൊന്ന് ലാലിഗ മത്സരങ്ങളിലും അത്‌ലെറ്റിക്കോ തോറ്റിട്ടില്ല. പന്ത്രണ്ട് വിജയവും ഒമ്പത് സമനിലയുമാണ് സിമിയോണിയുടെ സംഘത്തിന്റെ സമ്പാദ്യം.
🌓😊 Feliz noche de sábado, #AtléticosPorElMundo
— Atlético de Madrid (@Atleti) October 24, 2020
🔴⚪ #AúpaAtleti pic.twitter.com/DqSeMsp9fO
മത്സരത്തിലെ ആദ്യ ഗോൾ പിറക്കാൻ 46-ആം മിനുട്ട് വരെ കാത്തിരിക്കേണ്ടി വന്നു. ഹെർമോസോയുടെ പാസിൽ അസാധ്യമായ ആങ്കിളിൽ നിന്ന് ലോറെന്റെ ഫിനിഷ് ചെയ്യുകയായിരുന്നു. പിന്നീട് ഈ ലീഡുയർത്താൻ 91-ആം മിനുട്ട് വരെ മാഡ്രിഡ് കാത്തിരിക്കേണ്ടി വന്നു. 91-ആം മിനുട്ടിൽ ബ്രസീലിയൻ താരം റെനാൻ ലോദിയുടെ പാസിൽ നിന്ന് സുവാരസ് ഫിനിഷ് ചെയ്യുകയായിരുന്നു. 74-ആം മിനുട്ടിൽ ബെറ്റിസ് താരം മോന്റോയ റെഡ് കാർഡ് കണ്ടു പുറത്തു പോയതാണ് അത്‌ലെറ്റിക്കോക്ക് കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കിയത്. ഗോൾനേട്ടത്തോടെ അഞ്ച് മത്സരങ്ങളിൽ നിന്ന് നാലു ഗോളും ഒരു അസിസ്റ്റും നേടാൻ സുവാരസിന് കഴിഞ്ഞു. ജയത്തോടെ അത്‌ലെറ്റിക്കോ പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്താണ്. അഞ്ച് മത്സരങ്ങളിൽ നിന്ന് പതിനൊന്ന് പോയിന്റാണ് അത്‌ലെറ്റിക്കോയുടെ സമ്പാദ്യം.
Gran partido de todo el equipo, más 3 puntos! A seguir así! 💪🏻🔴⚪️ @Atleti pic.twitter.com/CACKFxhgES
— Luis Suarez (@LuisSuarez9) October 24, 2020