സുവാരസിനെ ഒഴിവാക്കി ബാഴ്സ സ്ക്വോഡ് പ്രഖ്യാപിച്ചു!

സൂപ്പർ താരം ലൂയിസ് സുവാരസിനെ ഒരിക്കൽ കൂടി തഴഞ്ഞു കൊണ്ട് റൊണാൾഡ് കൂമാൻ തന്റെ സ്‌ക്വാഡ് പ്രഖ്യാപിച്ചു. ഇന്ന് രാത്രി ഇന്ത്യൻ സമയം 10:30 ന് ജിറോണക്കെതിരെ നടക്കുന്ന മത്സരത്തിനുള്ള സ്‌ക്വാഡ് ആണ് റൊണാൾഡ് കൂമാൻ പുറത്തു വിട്ടത്. ഇരുപത്തിമൂന്ന് അംഗ സ്‌ക്വാഡ് ആണ് കൂമാൻ പുറത്തു വിട്ടിരിക്കുന്നത്. ലൂയിസ് സുവാരസ് ബാഴ്സയിൽ തന്നെ തുടരുമെന്ന അഭ്യൂഹങ്ങൾ ശക്തമാവുന്നതിനിടെയാണ് വീണ്ടും സുവാരസിനെ കൂമാൻ തഴഞ്ഞത്. സുവാരസിനെ കൂടാതെ വിദാലിനേയും കൂമാൻ ഒഴിവാക്കിയിട്ടുണ്ട്. സൂപ്പർ താരങ്ങളായ മെസ്സി, ഗ്രീസ്‌മാൻ, കൂട്ടീഞ്ഞോ എന്നിവർ സ്‌ക്വാഡിൽ ഇടം കണ്ടെത്തിയിട്ടുണ്ട്. ഇന്ന് ബാഴ്സയുടെ രണ്ടാമത്തെ പ്രീ സീസൺ മത്സരമാണ് നടക്കുന്നത് . ആദ്യ മത്സരത്തിൽ ജിംനാസ്റ്റിക്കിനെ ബാഴ്സ 3-1 എന്ന സ്കോറിന് തറപ്പറ്റിച്ചിരുന്നു.

മിറാലെം പ്യാനിക്ക്, ജീൻ ക്ലെയർ ടോഡിബോ എന്നിവർക്കും കൂമാൻ സ്‌ക്വാഡിൽ ഇടം നൽകിയിട്ടില്ല. ഇരുവരും കോവിഡിൽ നിന്ന് മുക്തരായിട്ട് കൂടുതൽ ആയിട്ടില്ല. കൂടാതെ പരിക്കറ്റ് പുറത്തിരിക്കുന്ന ടെർ സ്റ്റീഗൻ, സാമുവൽ ഉംറ്റിറ്റി, അൻസു ഫാറ്റി എന്നിവരെയും കൂമാൻ പരിഗണിച്ചിട്ടില്ല. അടുത്ത ശനിയാഴ്ച വീണ്ടും ബാഴ്സ പ്രീ സീസൺ മത്സരം കളിക്കുന്നുണ്ട്. അന്ന് എൽചെയാണ് ബാഴ്സയുടെ എതിരാളികൾ.ബാഴ്സയുടെ സ്‌ക്വാഡ് താഴെ നൽകുന്നു.

Full squad list: Neto, Iñaki Peña, Arnau Tenas, Nelson Semedo, Piqué, Sergio Busquets, Griezmann, Messi, Dembélé, Lenglet, Jordi Alba, Braithwaite, Sergi Roberto, Frenkie de Jong, Junior, Coutinho, Aleñá, Trincao, Pedri, Riqui Puig, Araujo, Cuenca and Konrad

Leave a Reply

Your email address will not be published. Required fields are marked *