സാവി കോവിഡിൽ നിന്നും മുക്തനായി, ടീമിനൊപ്പം ചേർന്നു

ദിവസങ്ങൾക്ക് മുൻപായിരുന്നു മുൻ ബാഴ്സ ഇതിഹാസം സാവി തനിക്ക് കോവിഡ് പോസിറ്റീവ് ആയ കാര്യം ഫുട്ബോൾ ലോകത്തിനോട് വെളിപ്പെടുത്തിയത്. ആരോഗ്യത്തോടെ കൂടി ഇരിക്കുന്നുവെന്നും നിലവിൽ ഐസൊലേഷനിൽ ആണെന്നും രോഗം ഭേദമാവുന്ന ഉടനെ ടീമിനോടൊപ്പം ചേരുമെന്നായിരുന്നു നാലു ദിവസങ്ങൾക്ക് മുൻപേ സാവി അറിയിച്ചത്. എന്നാൽ ഇന്നലെ സാവി കോവിഡിൽ നിന്ന് മുക്തനായതായും ടീമിനോടൊപ്പം ചേർന്നതായും സ്ഥിരീകരിച്ചു. താരം തന്നെയാണ് താൻ മുക്തനായ കാര്യവും കുടുംബത്തോടൊപ്പവും ടീമിനോടൊപ്പവും ചേർന്ന കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. താരത്തിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് അദ്ദേഹം അറിയിച്ചത്.

സ്വാഭാവികമായും ഉയർന്നു വരുന്ന ഒരു സംശയമാണ് ഇത്രയും പെട്ടന്ന് കോവിഡ് ഭേദമായോ എന്ന്. എന്നാൽ താരം പൂർണ്ണമായും ഐസൊലേഷനിൽ കിടന്നിട്ടുണ്ട് എന്നതാണ് വസ്തുത. തനിക്ക് കോവിഡ് പിടിപെട്ട കാര്യം കുറച്ചു വൈകിയാണ് അദ്ദേഹം ഫുട്ബോൾ ലോകത്തെ അറിയിച്ചത് എന്നാണ് യാഥാർഥ്യം. തുടർന്ന് ഇപ്പോൾ ഭേദമാവുകയും അത് ഉടനെ തന്നെ അദ്ദേഹം അറിയിക്കുകയും ചെയ്തു. താരം മുക്തനായി പരിശീലനസെഷനിൽ എത്തിയ കാര്യം അൽ-സാദും സ്ഥിരീകരിച്ചിട്ടുണ്ട്. താരം കോവിഡിൽ നിന്നും പൂർണമായും മുക്തനായിട്ടുണ്ട് എന്നും ബുധനാഴ്ച്ച അദ്ദേഹം ടീമിനൊപ്പം ചേർന്നതായും ക്ലബ്‌ അറിയിച്ചു. താരങ്ങൾ എല്ലാവരും തന്നെ അദ്ദേഹത്തെ സ്വാഗതം ചെയ്തതായും ക്ലബ് പ്രസ്താവനയിറക്കി.

Leave a Reply

Your email address will not be published. Required fields are marked *