സാലറി കുറക്കേണ്ടി വരുമെന്ന് മെസ്സി പറഞ്ഞിരുന്നതായി ബാഴ്സ പ്രസിഡന്റ്
ബാഴ്സലോണ താരങ്ങളുടെ സാലറി കുറച്ചത് ടീമിന്റെ ക്യാപ്റ്റനും സൂപ്പർ താരവുമായ ലയണൽ മെസ്സിയുടെ പൂർണസമ്മതത്തോടെയെന്ന് ബാഴ്സ പ്രസിഡന്റ് ജോസഫ് മരിയ ബർത്തേമു. മെസ്സി തന്നെ സാലറി കുറക്കേണ്ട ആവിശ്യകതയെ പറ്റി തന്നോട് പറഞ്ഞിരുന്നു എന്നാണ് ബർത്തേമുവിന്റെ പ്രസ്താവന. കഴിഞ്ഞ ദിവസം സ്പോർട്ടിനും മുണ്ടോ ഡീപോർട്ടീവോക്കും നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
Josep Maria #Bartomeu said #LionelMessi agreed with #paycuts at @FCBarcelona #Barcelona, after the captain criticised senior club figures behind the scenes.#Coronavirus #COVID19 https://t.co/7WAQOlaS4z
— Outlook Magazine (@Outlookindia) March 31, 2020
” സാലറി കുറക്കേണ്ടി വരുമെന്ന് മെസ്സി എന്നോട് പറഞ്ഞിരുന്നു. യഥാർത്ഥത്തിൽ ഈ നിർദേശം മുന്നോട്ട് വെച്ചത് തന്നെ മെസ്സിയാണ്. ഈ ഒരു തീരുമാനം താരങ്ങളുടെ ക്ലബിനോടുള്ള ആത്മാർത്ഥയുടെ കൃത്യമായ തെളിവാണ് ” ബർത്തേമു പറഞ്ഞു. കഴിഞ്ഞ ദിവസമായിരുന്നു ബാഴ്സ താരങ്ങളുടെ സാലറി എഴുപത് ശതമാനം കുറക്കുന്നതായി ക്ലബിൽ നിന്ന് ഔദ്യോഗികസ്ഥിരീകരണമുണ്ടായത്. മെസ്സിയും ഇക്കാര്യം അറിയിക്കുകയും ചെയ്തു. ടീമിലെ ഒട്ടുമിക്ക താരങ്ങളുടെയും സമ്മതത്തോടെയാണ് ബാഴ്സ ബോർഡ് ഈ തീരുമാനത്തിൽ എത്തിയത്. കൊറോണ വൈറസ് പ്രതിസന്ധിയെ തുടർന്നാണ് ബാഴ്സ ഇത്തരമൊരു തീരുമാനത്തിൽ എത്തിയത്.