സമ്പൂർണപ്രകടനവുമായി മെസ്സി, ഇന്നലത്തെ പ്ലയെർ റേറ്റിംഗ് അറിയാം.

എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് ഡീപോർട്ടീവോ അലാവസിനെ തകർത്തു കൊണ്ടായിരുന്നു ബാഴ്സലോണ ഈ ലാലിഗയെ യാത്രയാക്കിയത്. മത്സരത്തിലുടനീളം സർവാധിപത്യം പുലർത്തിയ ബാഴ്സ ഇടവേളകളിൽ ഗോൾനേടുക കൂടി ചെയ്തതോടെ ഈ സീസണിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നാണ് ഇന്നലെ പിറന്നത്. പതിവുപോലെ ലയണൽ മെസ്സി തന്നെയാണ് ഇന്നലെയും ബാഴ്സ വിജയശില്പി. രണ്ട് ഗോളുകളും ഒരു അസിസ്റ്റും നേടിയ മെസ്സി വിജയത്തിൽ നിർണായകപങ്കുവഹിച്ചു. ഗോളുകളും അസിസ്റ്റുകളുമായി ഒരു സമ്പൂർണപ്രകടനം തന്നെയാണ് മെസ്സിയുടെ ഭാഗത്തു നിന്നുണ്ടായത്. ഇതിനാൽ തന്നെ മുഴുവൻ റേറ്റിങ്ങും നേടികൊണ്ടാണ് മെസ്സി ഇന്നലത്തെ മത്സരത്തിലെ താരമായത്. ഹൂസ്‌കോർഡ് ഡോട്ട് കോമിന്റെ റേറ്റിംഗ് പ്രകാരം മെസ്സിയുടെ ഇന്നലത്തെ റേറ്റിംഗ് പത്താണ്. അതേസമയം മത്സരത്തിൽ രണ്ട് അസിസ്റ്റുകളുമായി തിളങ്ങി നിന്ന റിക്കി പ്യുഗിനും ഉയർന്ന റേറ്റിംഗ് നേടാൻ സാധിച്ചിട്ടുണ്ട്. 9.1 ആണ് ഈ യുവതാരത്തിന്റെ റേറ്റിംഗ്. ഇന്നലത്തെ മത്സരത്തിൽ ബാഴ്‌സക്ക് 7.72 റേറ്റിംഗ് ലഭിച്ചപ്പോൾ അലാവസിന് ലഭിച്ചത് 5.84 ആണ്. ഇന്നലത്തെ മത്സരത്തിലെ ബാഴ്സ താരങ്ങളുടെ റേറ്റിംഗ് താഴെ നൽകുന്നു.

എഫ്സി ബാഴ്സലോണ : 7.72
മെസ്സി : 10
ഫാറ്റി : 8.4
സുവാരസ് : 8.2
പ്യുഗ് : 9.1
ബുസ്ക്കെറ്റ്സ് : 7.5
വിദാൽ : 8.0
ആൽബ : 8.1
ലെങ്ലെറ്റ്‌ : 7.1
അറാഹോ : 7.0
റോബർട്ടോ : 7.9
നെറ്റോ : 6.7
സെമെടോ : 7.1 -സബ്
ഡിജോംഗ് : 7.0 -സബ്
ബ്രൈത്വെയിറ്റ് : 6.1 -സബ്

Leave a Reply

Your email address will not be published. Required fields are marked *