ഹസാർഡിനെ വിളിച്ചു വരുത്തിയത് ബെഞ്ചിലിരുത്താനോ ? ബെൽജിയത്തിനോട് ദേഷ്യം പ്രകടിപ്പിച്ച് റയൽ മാഡ്രിഡ്‌ !

ബെൽജിയത്തിന്റെ രണ്ട് സൂപ്പർ താരങ്ങളാണ് റയൽ മാഡ്രിഡിന് വേണ്ടി ജേഴ്സിയണിയുന്ന ഈഡൻ ഹസാർഡും ഗോൾ കീപ്പർ തിബൗട്ട് കോർട്ടുവയും. ലാലിഗയുടെ പുതിയ സീസൺ തുടങ്ങാനിരിക്കെ യുവേഫ നേഷൻസ് ലീഗിന് വേണ്ടി ബെൽജിയം ടീം വിളിച്ചു ചേർത്തിരുന്നു. എന്നാൽ ഇരുതാരങ്ങളെയും പറഞ്ഞയക്കാൻ റയൽ മാഡ്രിഡിന് താല്പര്യമില്ലായിരുന്നുവെങ്കിലും ഇരുവരും ബെൽജിയത്തിനൊപ്പം ചേർന്നിരുന്നു. എന്നാൽ ഗോൾകീപ്പർ തിബൌട്ട് കോർട്ടുവാ വെള്ളിയാഴ്ച്ച മാഡ്രിഡിലേക്ക് മടങ്ങിയെത്തുകയും റയലിനൊപ്പം ചേരുകയും ചെയ്തിരുന്നു. എന്നാൽ ഹസാർഡ് ബെൽജിയത്തിനൊപ്പം തുടരാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ ഈ സൂപ്പർ താരത്തിന് നേഷൻസ് ലീഗിൽ ബെൽജിയം കളിച്ച രണ്ട് മത്സരങ്ങളിലും ഒരൊറ്റ മിനുട്ട് പോലും കളിക്കാൻ സാധിച്ചില്ല എന്നതാണ് വസ്തുത.

ശനിയാഴ്ച ഡെന്മാർക്കിനെതിരെയും ചൊവ്വാഴ്ച ഐസ്ലാന്റിനെതിരെയുമാണ് ബെൽജിയം നേഷൻസ് ലീഗ് കളിച്ചത്. ഇതിൽ ഡെന്മാർക്കിനെ 2-0 എന്ന സ്കോറിനും ഐസ്ലാന്റിനെ 5-1 എന്ന സ്കോറിനും ബെൽജിയം തകർത്തിരുന്നു. 28-കാരനായ താരം ചെറിയ ഇഞ്ചുറി മൂലം വെള്ളിയാഴ്ചയാണ് ഗ്രൂപ്പിനൊപ്പം പരിശീലനം നടത്തിയത്. ശനിയാഴ്ചത്തെ മത്സരത്തിന് പരിഗണിച്ചല്ല. എന്നാൽ ഇന്നലത്തെ മത്സരത്തിൽ സൂപ്പർ താരത്തിന് സ്ഥാനം ലഭിക്കും എന്നായിരുന്നു ഏവരും കരുതിയിരുന്നത്. എന്നാൽ ഇന്നലെയും താരത്തെ ബെഞ്ചിൽ ഇരുത്തുകയായിരുന്നു. ഐസ്ലാന്റിനെതിരെ വാംഅപ്പിന് കൂടി താരം ക്ഷണിക്കപ്പെട്ടില്ല. ഇത് റയൽ മാഡ്രിഡിനെ വളരെയധികം ചൊടിപ്പിച്ചിട്ടുണ്ട്. ബെൽജിയം പരിശീലകൻ മാർട്ടിനെസിന്റെ ആവിശ്യപ്രകാരമാണ് റയൽ താരത്തെ വിട്ടു നൽകിയത്. എന്നാൽ താരത്തിന് അവസരം നൽകാത്തത് റയലിനെ ശരിക്കും ദേഷ്യം പിടിപ്പിച്ചിട്ടുണ്ട്. പ്രത്യേകിച്ച് റയൽ മാഡ്രിഡ്‌ പരിശീലനം തുടങ്ങിയ ഈ വേളയിൽ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!