വിനീഷ്യസ് ജൂനിയർ റയൽ മാഡ്രിഡ് വിടുമോ? തുറന്ന് പറഞ്ഞ് ഏജന്റ്!

ഈ സീസണിൽ റയൽ മാഡ്രിഡിന് വേണ്ടി തകർപ്പൻ പ്രകടനമാണ് ബ്രസീലിയൻ സൂപ്പർ താരമായ വിനീഷ്യസ് ജൂനിയർ പുറത്തെടുക്കുന്നത്.സീസണിൽ ആകെ 20ൽ പരം ഗോളുകളും അസിസ്റ്റുകളും ക്ലബ്ബിനുവേണ്ടി നേടാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്.ഇത്തവണത്തെ ബാലൺഡി’ഓർ പുരസ്കാരത്തിന് വേണ്ടി പോരാടുന്ന താരങ്ങളിൽ സജീവമായി തന്നെ തുടരാൻ വിനീഷ്യസിന് സാധിക്കുന്നുണ്ട്. കഴിഞ്ഞ രണ്ട് സീസണുകൾ കൊണ്ട് അത്ഭുതകരമായ വളർച്ചയാണ് ഈ ബ്രസീലിയൻ താരം നേടിയിട്ടുള്ളത്.

ഇന്ന് റയൽ മാഡ്രിഡിന്റെ അവിഭാജ്യ ഘടകമാണ് വിനീഷ്യസ് ജൂനിയർ. ഭാവിയിൽ അദ്ദേഹം റയൽ മാഡ്രിഡ് വിടുമോ അതല്ല ദീർഘകാലം ക്ലബ്ബിൽ തന്നെ തുടരുമോ എന്നത് ആരാധകർക്ക് അറിയേണ്ട കാര്യമാണ്. ഇതിനുള്ള ഒരു ഉത്തരം അദ്ദേഹത്തിന്റെ ഏജന്റ് ആയ ഫെഡറിക്കോ പെന നൽകിയിട്ടുണ്. ഒരു ക്ലബ്ബിൽ ദീർഘകാലം തുടരാൻ താല്പര്യപ്പെടുന്ന രൂപത്തിലുള്ള ഒരു താരമാണ് വിനീഷ്യസ് ജൂനിയർ എന്നാണ് അദ്ദേഹത്തിന്റെ ഏജന്റ് പറഞ്ഞിട്ടുള്ളത്.പെനയുടെ വാക്കുകൾ ഇങ്ങനെയാണ്.

“റയൽ മാഡ്രിഡിൽ വിനീഷ്യസ് വളരെയധികം ഹാപ്പിയാണ്. ഈ ക്ലബ്ബിനെ അവൻ വളരെയധികം സ്നേഹിക്കുന്നു.ഒരുപാട് കാലം അവൻ ഇവിടെ തുടരും എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. അത്തരത്തിലുള്ള ഒരു താരമാണ് വിനീഷ്യസ് ജൂനിയർ. ഒരു ക്ലബ്ബിൽ തന്നെ ദീർഘകാലം തുടർന്ന് അവിടെ ചരിത്രം സൃഷ്ടിക്കാൻ ആഗ്രഹിക്കുന്ന തരത്തിലുള്ള ഒരു താരമാണ് വിനീഷ്യസ് ജൂനിയർ.15 വർഷത്തോളം ഒരു ക്ലബ്ബിൽ തന്നെ തുടരുന്ന ഒരുപാട് താരങ്ങൾ നമ്മുടെ മുന്നിലുണ്ട്. അത്തരത്തിലുള്ള ഒരു താരമാണ് വിനീഷ്യസ് ജൂനിയർ എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത് ” ഇതാണ് താരത്തിന്റെ ഏജന്റ് പറഞ്ഞിട്ടുള്ളത്.

തങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട താരമായി കൊണ്ടാണ് ഇപ്പോൾ റയൽ മാഡ്രിഡ് വിനീഷ്യസിനെ പരിഗണിക്കുന്നത്.അതുകൊണ്ടുതന്നെ താരത്തിന് കൂടുതൽ പ്രാധാന്യം നൽകാൻ ഇപ്പോൾ ക്ലബ്ബ് തീരുമാനിച്ചിട്ടുണ്ട്.കിലിയൻ എംബപ്പേയെ ലഭിക്കാതെ പോയതോടെ വിനീഷ്യസിലേക്ക് ശ്രദ്ധ പതിപ്പിക്കാനാണ് റയൽ മാഡ്രിഡ് തീരുമാനിച്ചിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!