വിടവാങ്ങൽ മത്സരം ഈ ടീമിനൊപ്പം കളിക്കണം,സ്വപ്നഇലവൻ പുറത്ത് വിട്ട് ടോണി ക്രൂസ് !

തന്റെ കരിയറിലെ വിടവാങ്ങൽ മത്സരത്തിൽ കളിക്കാൻ ആഗ്രഹിക്കുന്ന ടീമിനെ പുറത്തു വിട്ട് റയൽ മാഡ്രിഡിന്റെ ജർമ്മൻ സൂപ്പർ താരം ടോണി ക്രൂസ്. ഇന്നലെയാണ് താരം സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം ഫുട്ബോൾ ലോകത്തിന് മുന്നിൽ പങ്കുവെച്ചത്. തന്റെ അവസാനമത്സരത്തിൽ ഈ ടീമിനോടൊപ്പമാണ് കളിക്കാൻ താൻ ആഗ്രഹിക്കുന്നത് എന്നാണ് ക്രൂസ് കുറിച്ചത്. താരത്തിന്റെ സഹോദരൻ ഫെലിക്സുമൊത്തുള്ള Einfach mal Luppen എന്ന പരിപാടിയിൽ ചോദ്യത്തിനുള്ള ഉത്തരമായാണ് ക്രൂസ് ഈ ഇലവനെ തിരഞ്ഞെടുത്തത്. റയൽ മാഡ്രിഡ്‌, ജർമ്മനി, ബയേർ ലെവർകൂസൻ എന്നീ ക്ലബുകളിൽ തന്റെ സഹതാരമായിരുന്ന താരങ്ങളാണ് ഇലവനിൽ ഇടം നേടിയിട്ടുള്ളത്. 3-4-3 ഫോർമേഷൻ ആണ് ക്രൂസ് ഇതിനായി തിരഞ്ഞെടുത്തത്. ഒരു പേപ്പറിൽ എഴുതി കൊണ്ടുള്ള ചിത്രമാണ് താരം ട്വിറ്ററിൽ പങ്കുവെച്ചത്.

ജർമ്മൻ ഗോൾ കീപ്പറായ മാനുവൽ ന്യൂയറെയാണ് ക്രൂസ് വലകാക്കാൻ നിയോഗിച്ചിരിക്കുന്നത്. പ്രതിരോധനിരയിൽ താരത്തോടൊപ്പം ബയേർ ലെവർകൂസനിൽ കളിച്ചിരുന്ന റെയ്നാർട്സ്, കാസ്ട്രോ എന്നിവരാണ് ഇടം പിടിച്ചിട്ടുള്ളത്.ഒപ്പം റയൽ മാഡ്രിഡിന്റെ നായകനായ സെർജിയോ റാമോസ് ആണ് പ്രതിരോധനിരയിൽ.മധ്യനിരയിൽ ക്രൂസിനോടൊപ്പം രണ്ട് റയൽ മാഡ്രിഡ്‌ താരങ്ങളാണുള്ളത്. ക്രോയേഷ്യൻ താരം ലൂക്ക മോഡ്രിച്ചും ബ്രസീലിയൻ താരം കാസിമിറോയുമാണ് ഇടംനേടിയിട്ടുള്ളത്. ഇവരെ കൂടാതെ ജർമ്മനിയുടെ കിമ്മിച്ചും ഇടംനേടിയിട്ടുണ്ട്. മുന്നേറ്റനിരയിൽ മുൻ റയൽ മാഡ്രിഡ്‌ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇടം നേടിയിട്ടുള്ളത്. താരത്തെ കൂടാതെ രണ്ട് ജർമ്മൻ താരങ്ങളാണ് ഇടംകണ്ടെത്തിയിട്ടുള്ളത്. മിറോസ്ലാവ് ക്ലോസെയും തോമസ് മുള്ളറുമാണ് ക്രൂസിന്റെ മുന്നേറ്റനിരയെ നയിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *