വഴക്കിട്ട് ഒരു മാസത്തിനുള്ളിൽ ഇവിടെയെത്തി, പരസ്പരം മാപ്പ് പറഞ്ഞില്ല:ക്രിസ്റ്റ്യാനോയെ കുറിച്ച് മാഴ്സേലോ

2008ൽ നടന്ന അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ ഒരു തകർപ്പൻ വിജയമായിരുന്നു ബ്രസീൽ നേടിയിരുന്നത്. യൂറോപ്പ്യൻ വമ്പൻമാരായ പോർച്ചുഗലിനെതിരെ രണ്ടിനെതിരെ ആറ് ഗോളുകൾക്കാണ് വിജയിച്ചത്. ആ മത്സരത്തിൽ ഒരു വിവാദ സംഭവം ഉണ്ടായിരുന്നു.ക്രിസ്റ്റ്യാനോ റൊണാൾഡോയും മാഴ്സെലോയും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. പിന്നീട് ബ്രസീലിയൻ താരങ്ങൾ അതിൽ ഇടപെട്ടുകൊണ്ട് രണ്ട് താരങ്ങളെയും പിടിച്ചു മാറ്റുകയായിരുന്നു.

എന്നാൽ തൊട്ടടുത്ത സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ റയൽ മാഡ്രിഡ് ക്രിസ്റ്റ്യാനോ റൊണാൾഡോയെ സ്വന്തമാക്കി. ഇതോടുകൂടി മാഴ്സെലോയും റൊണാൾഡോയും സഹതാരങ്ങളായി മാറി. അന്നത്തെ ക്ലബ്ബിലെ ആദ്യ ദിവസങ്ങളെക്കുറിച്ച് മാഴ്സെലോ ഇപ്പോൾ സംസാരിച്ചിട്ടുണ്ട്. പരസ്പരം തങ്ങൾ അക്കാര്യത്തിൽ മാപ്പ് പറഞ്ഞിട്ടില്ല എന്നാണ് മാഴ്സെലോ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വരവ് എന്നെ സംബന്ധിച്ചിടത്തോളം അന്ന് ഒരല്പം മോശം കാര്യമായിരുന്നു. കാരണം ഒരു മാസം മുൻപാണ് ഞാൻ അദ്ദേഹവുമായി വഴക്കിട്ടത്.തൊട്ടു പിന്നാലെ റയൽ മാഡ്രിഡ് അദ്ദേഹത്തെ സൈൻ ചെയ്യുകയും ചെയ്തു. എനിക്ക് എന്നെ ക്ലബ്ബിൽ നിന്നും പുറത്താക്കുന്നത് പോലെയാണ് അനുഭവപ്പെട്ടത്.ആ സംഭവത്തിൽ ഞങ്ങൾ പരസ്പരം മാപ്പ് പറഞ്ഞിരുന്നില്ല.സംഭവിച്ചത് സംഭവിച്ചു.ഞങ്ങൾ അതേ കുറിച്ച് പിന്നീട് സംസാരിച്ചിരുന്നില്ല.പക്ഷേ ഞങ്ങൾ അത് ഓർമിക്കുന്നുണ്ട്, അതൊരു രസകരമായ സാഹചര്യമായിരുന്നു “ഇതാണ് മാഴ്സെലോ പറഞ്ഞിട്ടുള്ളത്.

പിന്നീട് 9 വർഷക്കാലം റയൽ മാഡ്രിഡിൽ ഇരുവരും ചിലവഴിച്ചു.രണ്ടുപേരും ഏറ്റവും അടുത്ത സുഹൃത്തുക്കളായി മാറി എന്നതാണ് ഇവിടുത്തെ ഏറ്റവും പ്രധാനപ്പെട്ട കാര്യം. നിരവധി കിരീടങ്ങൾ ഇരുവരും റയലിൽ വച്ച് സ്വന്തമാക്കിയിട്ടുണ്ട്. നിലവിൽ റൊണാൾഡോ സൗദിയിലാണ് കളിക്കുന്നതെങ്കിൽ മാഴ്സെലോ സ്വന്തം രാജ്യമായ ബ്രസീലിൽ തന്നെയാണ് കളിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!