വമ്പൻ സാലറി, സൂപ്പർ താരത്തെ ഒഴിവാക്കാൻ തീരുമാനിച്ച് ബാഴ്സലോണ!
എഫ്സി ബാഴ്സലോണ പതിയെ പതിയെ തങ്ങളുടെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും കരകയറി വരികയാണ്. ഇത്തവണ അവരുടെ സാലറി ക്യാപ്പിൽ വലിയ വർദ്ധനവ് രേഖപ്പെടുത്തിയിരുന്നു. വരുമാനം വർദ്ധിപ്പിക്കാനും ചിലവ് കുറയ്ക്കാനും ബാഴ്സലോണക്ക് കഴിഞ്ഞിട്ടുണ്ട്.പക്ഷേ സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും പൂർണ്ണമായും അവർ കരകയറിയിട്ടില്ല.അതുകൊണ്ടുതന്നെ കൂടുതൽ വഴികൾ അവർ അന്വേഷിക്കുന്നുണ്ട്.
ബാഴ്സലോണയിൽ ഏറ്റവും കൂടുതൽ സാലറി കൈപ്പറ്റുന്ന താരം ഡച്ച് സൂപ്പർ താരമായ ഫ്രങ്കി ഡി യോങ്ങാണ്. എന്നാൽ അദ്ദേഹത്തെ ഇപ്പോൾ ബാഴ്സക്ക് വേണ്ട രീതിയിൽ ലഭിക്കാറില്ല. പലപ്പോഴും പരിക്കു കാരണം ഡി യോങ്ങിന് പുറത്തിരിക്കേണ്ടി വരാറാണ് ചെയ്യാറുള്ളത്.അദ്ദേഹത്തെ നേരത്തെ തന്നെ ഒഴിവാക്കാൻ വേണ്ടിയുള്ള ശ്രമങ്ങൾ ബാഴ്സ നടത്തിയിരുന്നു.സ്വന്തമാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് രംഗത്ത് വന്നിരുന്നുവെങ്കിലും ഡി യോങ് അത് നിരസിക്കുകയായിരുന്നു.അദ്ദേഹം ബാഴ്സലോണയിൽ തന്നെ തുടരാൻ തീരുമാനിക്കുകയായിരുന്നു.
ഈ സാലറിയുടെ ഭാരം കുറക്കാൻ വേണ്ടി അദ്ദേഹത്തെ ഒഴിവാക്കാൻ തന്നെയാണ് ബാഴ്സയുടെ തീരുമാനം. കോവിഡിന്റെ സമയത്ത് പെൻഡിങ് വന്ന 18 മില്യൺ യൂറോ നൽകാമെന്ന് ബാഴ്സ താരത്തോട് പറഞ്ഞിട്ടുണ്ട്. പകരം വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ക്ലബ്ബ് വിടാനാണ് അദ്ദേഹത്തോട് അഭ്യർത്ഥിച്ചിട്ടുള്ളത്.ഡി യോങ് ഇക്കാര്യം പരിഗണിക്കുന്നുണ്ട്. അതായത് വരുന്ന സമ്മറിൽ ഈ ഡച്ച് താരം ക്ലബ്ബ് വിടാനുള്ള സാധ്യതകൾ ഏറെയാണ്.
അധികം വൈകാതെ തന്നെ അദ്ദേഹം കളിക്കളത്തിലേക്ക് തിരിച്ചെത്തും എന്നുള്ള കാര്യം ബാഴ്സയുടെ പരിശീലകനായ ഫ്ലിക്ക് പറഞ്ഞിട്ടുണ്ട്. നിലവിൽ യുവ താരങ്ങളെയാണ് ബാഴ്സലോണ കൂടുതലായിട്ട് ഉപയോഗപ്പെടുത്തുന്നത്.ആ റൊട്ടേഷൻ സിസ്റ്റം കഴിഞ്ഞ മത്സരത്തിൽ തിരിച്ചടിയാവുകയും ചെയ്തിരുന്നു. രണ്ടിനെതിരെ നാല് ഗോളുകൾക്കായിരുന്നു ബാഴ്സ ഒസാസുനയോട് പരാജയപ്പെട്ടത്.ഡി യോങ് വരുന്നതോടുകൂടി മധ്യനിര കൂടുതൽ കരുത്താർജിക്കും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.