മെസ്സി ബാഴ്സ വിട്ടു എന്ന വാർത്തയോട് റിയാക്ട് ചെയ്ത് നെയ്മർ!

സൂപ്പർ താരം ലയണൽ മെസ്സി എഫ്സി ബാഴ്സലോണ വിട്ടു എന്നുള്ള ഔദ്യോഗിക സ്ഥിരീകരണം ഇന്നലെ അർധ രാത്രിയോടെയാണ് ബാഴ്‌സ പുറത്ത് വിട്ടത്. തികച്ചും അപ്രതീക്ഷിതമായി കൊണ്ടാണ് ഈ വാർത്ത പുറത്ത് വന്നത് എന്നുള്ളത് മറ്റൊരു യാഥാർഥ്യം. മെസ്സി അഞ്ച് വർഷത്തെ പുതിയ കരാറിൽ ഏർപ്പെടുമെന്നായിരുന്നു ഫുട്ബോൾ ലോകം ഒന്നടങ്കം വിശ്വസിച്ചിരുന്നത്. എന്നാൽ മെസ്സി ബാഴ്‌സക്ക്‌ വേണ്ടി ഇനി കളിക്കില്ല എന്ന റിപ്പോർട്ടായിരുന്നു ആ സ്ഥാനത്ത് വന്നത്.എന്ത് കൊണ്ട് മെസ്സി ബാഴ്‌സ വിടുന്നു എന്നുള്ളത് ഇപ്പോഴും ചർച്ചാവിഷയമാണ്.

അതേസമയം മെസ്സി ബാഴ്‌സ വിട്ടു എന്ന വാർത്തയോട് മെസ്സിയുടെ സുഹൃത്തും ബ്രസീലിയൻ സൂപ്പർ താരവുമായ നെയ്മർ ജൂനിയർ റിയാക്ട് ചെയ്തിട്ടുണ്ട്. മെസ്സി ഇനി ബാഴ്‌സയോടൊപ്പമില്ല എന്നുള്ള വാർത്ത അർജന്റൈൻ മാധ്യമമായ ടിഎൻടി സ്‌പോർട്സ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരുന്നു. കൂടാതെ പിഎസ്ജി ജേഴ്സിയിലുള്ള മെസ്സിയും നെയ്മറും ഹഗ് ചെയ്യുന്ന ഒരു ചിത്രവും ഇവർ പങ്കു വെച്ചു. ഇതിനാണ് നെയ്മർ റിയാക്റ്റ് ചെയ്തത്. ഇൻസ്റ്റാഗ്രാമിൽ നെയ്മർ ഈ പോസ്റ്റിന് ലൈക്ക് ചെയ്യുകയായിരുന്നു.

മെസ്സി പിഎസ്ജിയിലേക്ക് വരാൻ ഏറെ ആഗ്രഹിക്കുന്ന താരമാണ് നെയ്മർ. മുമ്പ് നെയ്മർ ഇക്കാര്യം തുറന്ന് പറയുകയും ചെയ്തിരുന്നു. മാത്രമല്ല കഴിഞ്ഞ ദിവസമായിരുന്നു ഇബിസ ദ്വീപിൽ മെസ്സിയും നെയ്മറും ഒരുമിച്ച് നിൽക്കുന്ന ചിത്രം പുറത്തേക്ക് വന്നത്. ഇത്‌ കൊണ്ടൊക്കെ തന്നെയും മെസ്സി പിഎസ്ജിയെ തിരഞ്ഞെടുക്കാനുള്ള സാധ്യത വർദ്ധിക്കുകയാണ്. കൂടാതെ മെസ്സിയുടെ സുഹൃത്തുക്കളായ ഡി മരിയയും പരേഡസുമെല്ലാം പിഎസ്ജിയിലുണ്ട്. ഏതായാലും മെസ്സി അടുത്ത സീസണിൽ ഏത് ക്ലബ്ബിന് വേണ്ടി കളിക്കുമെന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!