ലൗറ്ററോയെയല്ല, പകരം ആ ബ്രസീലിയൻ താരത്തെ ടീമിലെത്തിക്കാൻ ബാഴ്സയോടാവിശ്യപ്പെട്ട് മുൻ താരം
ഇന്റർമിലാന്റെ അർജന്റൈൻ സൂപ്പർ സ്ട്രൈക്കെർ ലൗറ്ററോ മാർട്ടിനെസിനെ ടീമിലെത്തിക്കാൻ സ്പാനിഷ് വമ്പൻമാരായ ബാഴ്സ ഇപ്പോഴും ശ്രമം തുടരുകയാണ്. ഇതിനിടെ ലൗറ്ററോയെ ടീമിൽ എത്തിക്കരുത് എന്ന് നിർദേശം നൽകി മുൻ ബാഴ്സ താരം ബോജൻ ക്രികിച്ച്. പകരം ബ്രസീലിയൻ താരം ഫിർമിഞ്ഞോയെ ടീമിലെത്തിക്കാനാണ് അദ്ദേഹം നിർദേശം നൽകിയിരിക്കുന്നത്. ബാഴ്സയുടെ ശൈലിക്ക് ലൗറ്ററോ അനുയോജ്യനല്ലെന്നും ഫിർമിഞ്ഞോ ആയിരിക്കും കൂടുതൽ നല്ലതെന്നുമാണ് അദ്ദേഹത്തിന്റെ അഭിപ്രായം. കഴിഞ്ഞ ദിവസം സ്പാനിഷ് വെബ്സൈറ്റ് ആയ സ്പോർട്ടിന് നൽകിയ കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം അഭിപ്രായപ്പെട്ടത്.
” ഇന്റർമിലാനിലും ബാഴ്സയിലും വിത്യസ്ത ശൈലികളാണ്. ഇന്റർ ഒരു കൌണ്ടർ അറ്റാക്ക് ടീമാണ്. അത്കൊണ്ട് തന്നെ ലൗറ്ററോക്ക് അവിടെ ഗോൾനേടാം. ബാഴ്സ അതല്ല. ലൗറ്ററോയെക്കാൾ ബാഴ്സക്ക് ചേരുക ഫിർമിഞ്ഞോ ആയിരിക്കും. ഗ്രീസ്‌മാന് എന്ത് സംഭവിച്ചുവോ അതായിരിക്കും ലൗറ്ററോക്കും സംഭവിക്കുക. ബാഴ്സക്ക് ഒരു നമ്പർ നയണിനെ ആവിശ്യമാണ്. എന്നാൽ അത് ബാഴ്സക്ക് കൂടുതൽ ഉപകാരപ്രദമാവുന്ന താരം കൂടിയായിരിക്കണം എന്നതും ശ്രദ്ദിക്കേണ്ട ഒന്നാണ് ” ബോജൻ കുറിച്ചു.