ലാലിഗയിൽ ഇനിയെങ്കിലും വിജയിക്കണം, പരിക്കേറ്റ സൂപ്പർ താരങ്ങൾ ഇല്ലാതെ ബാഴ്‌സയുടെ സ്‌ക്വാഡ് പ്രഖ്യാപിച്ചു !

യുവേഫ ചാമ്പ്യൻസ് ലീഗിൽ മിന്നുന്ന ഫോം തുടരുമ്പോഴും എഫ്സി ബാഴ്സലോണയെ അലട്ടുന്ന കാര്യം ലാലിഗയിലെ മോശം പ്രകടനം തന്നെയാണ്. ചാമ്പ്യൻസ് ലീഗിൽ കളിച്ച മൂന്ന് മത്സരങ്ങളിലും ബാഴ്‌സ വിജയം കൊയ്തപ്പോൾ ലാലിഗയിൽ അവസാനമായി കളിച്ച നാലു മത്സരങ്ങളിൽ ഒന്നിൽ പോലും വിജയം കൊയ്യാൻ ടീമിന് സാധിച്ചിട്ടില്ല എന്നുള്ളത് അല്പം വിചിത്രമായ കാര്യമാണ്. നിലവിൽ പോയിന്റ് ടേബിളിൽ പന്ത്രണ്ടാം സ്ഥാനത്ത് കൂടിയാണ് ബാഴ്‌സ. അത്കൊണ്ട് തന്നെ ഇന്ന് നടക്കുന്ന മത്സരത്തിൽ ബാഴ്‌സക്ക് വിജയം അനിവാര്യമാണ്. റയൽ ബെറ്റിസാണ് ബാഴ്‌സയുടെ ഇന്നത്തെ എതിരാളികൾ. ഇന്ത്യൻ സമയം 8:45 ന് ബാഴ്സയുടെ മൈതാനമായ ക്യാമ്പ് നൗവിൽ വെച്ചാണ് മത്സരം. ഈ മത്സരത്തിനുള്ള സ്‌ക്വാഡ് പരിശീലകൻ കൂമാൻ പുറത്തു വിട്ടിട്ടുണ്ട്. ഇരുപത്തിമൂന്ന് അംഗ സ്‌ക്വാഡിൽ സൂപ്പർ താരങ്ങൾ എല്ലാം തന്നെ ഉൾപ്പെട്ടിട്ടുണ്ട്.

എന്നാൽ പരിക്കേറ്റ ചില താരങ്ങൾ പുറത്തു തന്നെയാണ്. സൂപ്പർ താരം ഫിലിപ്പെ കൂട്ടീഞ്ഞോ, സാമുവൽ ഉംറ്റിറ്റി, റൊണാൾഡ് അരൗഹോ എന്നിവർ പുറത്തു തന്നെയാണ്. ബാഴ്‌സ ബിയിലെ ചില താരങ്ങളെ കൂമാൻ ഉൾപ്പെടുത്തിയിട്ടുണ്ട്. കോൺറാഡ്, മിങ്കേസ, അർനൗ ടെനസ് എന്നിവരെയാണ് ബി ടീമിൽ നിന്നും കൂമാൻ വിളിച്ചത്. ബാഴ്സയുടെ സ്‌ക്വാഡ് ഇങ്ങനെയാണ്.

Ter Stegen, Dest, Piqué, Sergio, Aleñá, Griezmann, Pjanic, Braithwaite, Messi, Dembelé, Riqui Puig, Neto, Lenglet, Pedri, Trincao, Jordi Alba, Sergi Roberto, De Jong, Ansu Fati, Júnior, Mingueza, Konrad and Arnau Tenas.

Leave a Reply

Your email address will not be published. Required fields are marked *