റയൽ സ്‌ക്വാഡ്: ഹസാർഡിനെ ഒഴിവാക്കി സിദാൻ,സൂപ്പർ താരം തിരിച്ചെത്തി

ഇന്ന് രാത്രി ഗെറ്റാഫെക്കെതിരായ മത്സരത്തിനുള്ള റയൽ മാഡ്രിഡിന്റെ ഇരുപത്തിനാലംഗസ്‌ക്വാഡ് റയൽ മാഡ്രിഡ്‌ പുറത്തു വിട്ടു. സൂപ്പർ താരം ഈഡൻ ഹസാർഡിനെ സ്‌ക്വാഡിൽ നിന്നും ഒഴിവാക്കി കൊണ്ടാണ് സ്‌ക്വാഡ് പ്രഖ്യാപിച്ചിട്ടുള്ളത്. മികച്ച ഫോമിലായിട്ടും താരത്തെ തഴയാനുള്ള കാരണവും സിദാൻ വ്യക്തമാക്കി. താരം പരിക്കിൽ നിന്ന് നൂറ് ശതമാനവും മുക്തി നേടിയിട്ടില്ല എന്ന കാരണത്താലാണ് താരത്തെ തഴഞ്ഞതെന്ന് സിദാൻ വ്യക്തമാക്കി. ആങ്കിൾ സർജറി കഴിഞ്ഞ ശേഷം തുടർച്ചയായി മത്സരങ്ങളിൽ ഹസാർഡ് കളിച്ചിരുന്നു ഇതിനാൽ തന്നെ താരത്തെ വെച്ച് റിസ്ക് എടുക്കാൻ തയ്യാറല്ലെന്നും അതിനാലാണ് വിശ്രമം അനുവദിച്ചതെന്നും സിദാൻ വ്യക്തമാക്കി. അതേ സമയം സൂപ്പർ താരം ലൂക്ക ജോവിച്ച് തിരിച്ചെത്തിയിട്ടുണ്ട്. പരിക്ക് മൂലം താരം കുറച്ചു കാലം പുറത്തായിരുന്നു. ജോവിച്ചിനെ കൂടാതെ ലൂക്കാസ് വാസ്‌കസും തിരിച്ചെത്തിയിട്ടുണ്ട്. നിർണായകമായ മത്സരമാണ് ഇന്നത്തേത്. മത്സരത്തിൽ ജയം നേടിയാൽ ബാഴ്‌സയുമായി നാല് പോയിന്റിന്റെ ലീഡ് നേടാം. റയലിന്റെ മൈതാനത്ത് ഇന്ന് രാത്രി ഇന്ത്യൻ സമയം ഒന്നരമണിക്കാണ് മത്സരം.

റയൽ മാഡ്രിഡിന്റെ സ്‌ക്വാഡ് ഇങ്ങനെയാണ്..

Goalkeepers: Thibaut Courtois, Alphonse Areola, Diego Altube.

Defenders: Dani Carvajal, Eder Militao, Sergio Ramos, Raphael Varane, Marcelo, Ferland Mendy.

Midfielders: Toni Kroos, Luka Modric, Casemiro, Fede Valverde, James Rodriguez, Isco.

Forwards: Karim Benzema, Gareth Bale, Lucas Vazquez, Luka Jovic, Marco Asensio, Brahim Diaz, Mariano Diaz, Vinicius Junior, Rodrygo Goes.

Leave a Reply

Your email address will not be published. Required fields are marked *