മെസ്സി വരും : സൗദിയിൽ വിശ്വാസം വർദ്ധിക്കുന്നു!

സൂപ്പർ താരം ലയണൽ മെസ്സി പിഎസ്ജി വിടാൻ തീരുമാനിച്ചു കഴിഞ്ഞിട്ടുണ്ട്.പക്ഷേ മെസ്സിയുടെ ഭാവി എന്താണ് എന്നുള്ളത് ഇതുവരെ തീരുമാനിച്ചിട്ടില്ല എന്നത് അദ്ദേഹത്തിന്റെ പിതാവായ ജോർഹെ മെസ്സി അറിയിച്ചിരുന്നു. അടുത്തമാസം രണ്ട് സൗഹൃദമത്സരങ്ങൾ അർജന്റീനക്കൊപ്പം മെസ്സി കളിക്കുന്നുണ്ട്.അതിനുശേഷമായിരിക്കും താരം തീരുമാനമെടുക്കുക.

സൗദി അറേബ്യൻ ക്ലബ്ബായ അൽ ഹിലാലിന് മെസ്സിയെ സ്വന്തമാക്കാൻ താല്പര്യമുണ്ട്. അവർ വളരെ ആകർഷകമായ ഒരു ഓഫർ മെസ്സിക്ക് നൽകിയിട്ടുമുണ്ട്. ലയണൽ മെസ്സിയെ സ്വന്തമാക്കാൻ കഴിയും എന്നുള്ള സൗദിയുടെ വിശ്വാസം ദിനംപ്രതി വർദ്ധിച്ചു വരികയാണ് എന്നാണ് സ്പാനിഷ് മാധ്യമമായ മാർക്ക കണ്ടെത്തിയിട്ടുള്ളത്. അതായത് സൗദിയുടെ രാഷ്ട്രീയ നേതാക്കൾക്കിടയിലും കായിക നേതാക്കൾക്കിടയിലും ഒരു ശുഭാപ്തി വിശ്വാസം ഇപ്പോഴുണ്ട്.മെസ്സിയുമായി വളരെ നല്ല ബന്ധമാണ് സൗദി അറേബ്യ വെച്ച് പുലർത്തുന്നത്.

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദിയിൽ ഉള്ളത് ഒരു അനുകൂല ഘടകമാണ്.മാത്രമല്ല ബാഴ്സ വിടാൻ തീരുമാനിച്ച ബുസ്ക്കെറ്റ്സ്,ആൽബ എന്നിവരെ സ്വന്തമാക്കാൻ സൗദി അറേബ്യക്ക് താല്പര്യമുണ്ട്. ഇരുവരെയും സൗദിയിലേക്ക് എത്തിച്ചു കഴിഞ്ഞാൽ അതും മെസ്സിയുടെ കാര്യത്തിൽ സൗദിക്ക് ഗുണകരമാവും. മാത്രമല്ല സാമ്പത്തികപരമായി അൽ ഹിലാലിനോട് മുട്ടി നിൽക്കാൻ മറ്റുള്ള ക്ലബ്ബുകൾക്കൊന്നും സാധിക്കില്ല. ഇതൊക്കെ തങ്ങൾക്ക് ഗുണകരമാവും എന്നാണ് പ്രതീക്ഷിക്കുന്നത്.

മെസ്സിയുടെ ക്യാമ്പിന് തീരുമാനമെടുക്കാൻ യാതൊരുവിധ ധൃതിയുമില്ല. മറിച്ച് ബാഴ്സ വളരെ വേഗത്തിലാണ് കാര്യങ്ങൾ നീക്കിക്കൊണ്ടിരിക്കുന്നത്. സാമ്പത്തികപരമായി അൽ ഹിലാലിന് മുന്നിൽ പിടിച്ചുനിൽക്കാൻ ബാഴ്സക്ക് കഴിയില്ല. പക്ഷേ ലയണൽ മെസ്സിയിലാണ് ബാഴ്സയുടെ പൂർണ്ണ വിശ്വാസം.മെസ്സി എല്ലാത്തിനോടും അഡ്ജസ്റ്റ് ചെയ്തു കൊണ്ട് ക്ലബ്ബിലേക്ക് തിരിച്ചെത്തും എന്നാണ് ബാഴ്സയുടെ വിശ്വാസം. സൗദി അറേബ്യ സാധ്യമാകുന്ന രൂപത്തിലൊക്കെ ലയണൽ മെസ്സിയെ അവിടെ നിന്നും റാഞ്ചാൻ ഇപ്പോൾ ശ്രമിച്ചുകൊണ്ടിരിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!