മെസ്സി ബാഴ്സ വിടില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സിദാൻ

ഇന്ന് രാവിലെ മുതലായിരുന്നു ബാഴ്സലോണയുടെ സൂപ്പർ താരം ലയണൽ മെസ്സി ബാഴ്സ വിടുമെന്നുള്ള അഭ്യൂഹങ്ങൾ പ്രചരിച്ചു തുടങ്ങിയത്. താരം ബാഴ്‌സയിൽ അസംതൃപ്തനാണെന്നും താരത്തിന്റെ കരാർ അടുത്ത കൊല്ലം അവസാനിച്ചതിന് ശേഷം മെസ്സി മറ്റൊരു ക്ലബ്ബിലേക്ക് ചേക്കേറുമെന്നായിരുന്നു വാർത്തകൾ. സ്പാനിഷ് മാധ്യമമായ Cadena Ser റിപ്പോർട്ട്‌ ചെയ്തത് ഉദ്ധരിച്ചു കൊണ്ടാണ് പല മാധ്യമങ്ങളും ഇത് റിപ്പോർട്ട്‌ ചെയ്തത്. ഇപ്പോഴിതാ ഈ വാർത്തകളോട് പ്രതികരിച്ചിരിക്കുകയാണ് റയൽ മാഡ്രിഡ്‌ പരിശീലകൻ സിനദിൻ സിദാൻ. അദ്ദേഹം ബാഴ്സ വിടില്ല എന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും ലാലിഗ മികച്ചതായി നിൽക്കാൻ അദ്ദേഹത്തെ ആവിശ്യമുണ്ടെന്നുമായിരുന്നു സിദാന്റെ പ്രസ്താവന. പോസ്റ്റ്‌ മാച്ച് കോൺഫറൻസിലായിരുന്നു അദ്ദേഹം മെസ്സിയെ പറ്റി പരാമർശിച്ചത്. ” എന്താണ് സംഭവിക്കുന്നത് എന്നെനിക്കറിയില്ല. അദ്ദേഹം ബാഴ്‌സ വിടില്ല എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. കാരണം അദ്ദേഹത്തിനെ ലാലിഗക്ക് ആവിശ്യമുണ്ട്. ലാലിഗ മികച്ചതായി നിൽക്കാൻ ഞങ്ങൾക്ക് ആഗ്രഹമുണ്ട് ” ഇതായിരുന്നു സിദാന്റെ പ്രസ്താവന.

അതേ സമയം റയൽ മാഡ്രിഡ്‌ ക്യാപ്റ്റൻ സെർജിയോ റാമോസിനെ വാനോളം പുകഴ്ത്താനും സിദാൻ മറന്നില്ല. ലീഗ് പുനരാരംഭിച്ച ശേഷം തകർപ്പൻ പ്രകടനമാണ് റാമോസ് കാഴ്ച്ചവെക്കുന്നത്. ” കളത്തിനകത്തും പുറത്തും ഞങ്ങളുടെ ക്യാപ്റ്റനാണ് ഞങ്ങളുടെ ലീഡർ. അദ്ദേഹം ഒരു അസാമാന്യനായതാരമാണ്. ഞങ്ങളോട് എല്ലാവരോടുമായും അദ്ദേഹം ആശയവിനിമയം നടത്താറുണ്ട്. അദ്ദേഹം പെനാൽറ്റിയിൽ കൂടെ ആണെങ്കിൽ പോലും ഗോളുകൾ നേടുന്നത് എനിക്ക് വളരെയധികം സന്തോഷം നൽകുന്ന കാര്യമാണ്. വളരെയധികം ആത്‌മവിശ്വാസം കൈമുതലുള്ള താരമാണ് റാമോസ്. എല്ലാ മത്സരഫലത്തിൽ റാമോസ് ഉൾപ്പെടുന്ന എല്ലാ താരങ്ങളെയും അഭിനന്ദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു ” സിദാൻ പത്രസമ്മേളനത്തിൽ പറഞ്ഞു. നിലവിൽ ബാഴ്‌സയെ നാല് പോയിന്റുകൾക്ക് പിന്തള്ളി ഒന്നാമതാണ് റയൽ മാഡ്രിഡ്‌.

Leave a Reply

Your email address will not be published. Required fields are marked *