മെസ്സി എന്താണോ ആഗ്രഹിക്കുന്നത് അതിനെ ആശ്രയിച്ചാണ് ഇരിക്കുന്നത് : സാവി പറയുന്നു.

സൂപ്പർ താരം ലയണൽ മെസ്സി ഈ സീസണിന് ശേഷം പിഎസ്ജി വിടും എന്നുള്ളത് ഉറപ്പായി കഴിഞ്ഞ കാര്യമാണ്.പിഎസ്ജിയുടെ ഭാവി പ്രൊജക്റ്റിൽ മെസ്സി ഒട്ടും സംതൃപ്തനല്ല. മാത്രമല്ല ആരാധകരുടെ പ്രവർത്തികളും മെസ്സിയെ ചൊടിപ്പിച്ചിട്ടുണ്ട്. ഇക്കാരണങ്ങൾ കൊണ്ടൊക്കെയാണ് മെസ്സി പിഎസ്ജി വിടാൻ തീരുമാനിച്ചിട്ടുള്ളത്. അടുത്ത സീസണിൽ എവിടെ കളിക്കും എന്ന കാര്യത്തിൽ ഒരു അന്തിമ തീരുമാനത്തിലേക്ക് താരം എത്തിയിട്ടില്ല.

മെസ്സി ബാഴ്സയിലേക്ക് തിരികെ എത്തുമോ എന്നതാണ് അദ്ദേഹത്തിന്റെ ആരാധകർക്ക് അറിയേണ്ടത്. മാധ്യമപ്രവർത്തകർക്കും ഇതുതന്നെയാണ് അറിയേണ്ടത്. അതുകൊണ്ടുതന്നെ ലയണൽ മെസ്സിയുടെ കാര്യത്തിലെ പുതിയ വിവരങ്ങൾ മാധ്യമപ്രവർത്തകർ സാവിയോട് ചോദിച്ചിരുന്നു.മെസ്സിയുടെ ഭാവി അനിശ്ചിതത്വത്തിലാണെന്നും മെസ്സിയുടെ ആഗ്രഹങ്ങളെ ആശ്രയിച്ചാണ് അത് ഇരിക്കുന്നതെന്നുമാണ് സാവി പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ലയണൽ മെസ്സിയുടെ കാര്യം ഇപ്പോൾ അനിശ്ചിതത്വത്തിലാണ്.അത് പല കാര്യങ്ങളെയും ആശ്രയിച്ചാണ് തുടർന്നുകൊണ്ടിരിക്കുന്നത്. നിലവിൽ എനിക്ക് ഇപ്പോൾ കൂടുതലൊന്നും പറയാൻ സാധിക്കില്ല.ലയണൽ മെസ്സി ഒരു അതിശയപ്പെടുത്തുന്ന താരമാണ്. അദ്ദേഹം എന്റെ സുഹൃത്തുമാണ്. എന്നിരുന്നാലും പല കാര്യങ്ങളെയും ആശ്രയിച്ചാണ് അത് നിലകൊള്ളുന്നത്. ഇതിനെക്കാളൊക്കെ ഉപരി ലയണൽ മെസ്സിയുടെ ഉദ്ദേശം എന്താണെന്നറിയണം, മെസ്സിയുടെ ആഗ്രഹങ്ങൾ എന്താണ് എന്നറിയണം. ഈ കാര്യങ്ങളൊക്കെ ഇതിനെ ആശ്രയിച്ചിരിക്കുന്നു ” ഇതാണ് സാവി പറഞ്ഞിട്ടുള്ളത്.

എന്നാൽ ഇതിന് പിന്നാലെ പ്രമുഖ അർജന്റൈൻ ജേണലിസ്റ്റായ ഗാസ്റ്റൻ എഡ്യൂൾ ഒരു റിപ്പോർട്ട് പുറത്തുവിട്ടിരുന്നു.അതായത് ലയണൽ മെസ്സിയുടെ ഉദ്ദേശവും ആഗ്രഹവും ബാഴ്സയിലേക്ക് തിരിച്ചെത്തുക എന്നുള്ളത് തന്നെയാണ്. മെസ്സിയെ ആശ്രയിച്ചല്ല, മറിച്ച് ബാഴ്സയെ ആശ്രയിച്ചാണ് ഈ സാധ്യതകൾ എല്ലാം നിലകൊള്ളുന്നത് എന്നാണ് എഡ്യൂൾ വന്നിട്ടുള്ളത്. ചുരുക്കത്തിൽ മെസ്സി ബാഴ്സയിലേക്ക് വരാൻ തയ്യാറാണ്,ഇനി ബാഴ്സയാണ് കാര്യങ്ങൾ പരിഹരിക്കേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!