മെസ്സിയുടെ പിഎസ്ജിയിലേക്കുള്ള വരവ്, റൊണാൾഡിഞ്ഞോയുടെ പ്രതികരണം ഇങ്ങനെ!

ഇതിഹാസതാരമായ ലയണൽ മെസ്സി ഇനി തങ്ങളോടൊപ്പമുണ്ടാവുമെന്നുള്ള കാര്യം പിഎസ്ജി കഴിഞ്ഞ ദിവസമാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.ദീർഘകാലം ബാഴ്‌സക്ക്‌ വേണ്ടി കളിച്ചതിന് ശേഷമാണ് മെസ്സിയിപ്പോൾ പിഎസ്ജിയിൽ എത്തുന്നത്. എന്നാൽ മെസ്സിയുടെ സുഹൃത്തും മുൻ സഹതാരവുമായിരുന്ന റൊണാൾഡിഞ്ഞോയും ഈ രണ്ട് ക്ലബുകൾക്ക്‌ വേണ്ടിയും കളിച്ചിട്ടുണ്ട്.2001 മുതൽ 2003 വരെ പിഎസ്ജിക്ക്‌ വേണ്ടി കളിച്ചതിന് ശേഷമാണ് റൊണാൾഡിഞ്ഞോ ബാഴ്‌സയിൽ എത്തിയത്. മെസ്സിയുടെ ആദ്യ ഗോളിന് വഴിയൊരുക്കിയതും ഇതേ റൊണാൾഡിഞ്ഞോ തന്നെയായിരുന്നു.

ഏതായാലും ലയണൽ മെസ്സി പിഎസ്ജിയിലെത്തിയതിനോടുള്ള തന്റെ പ്രതികരണമിപ്പോൾ ഈ ബ്രസീലിയൻ ഇതിഹാസം അറിയിച്ചിട്ടുണ്ട്. തന്റെ ഇൻസ്റ്റാഗ്രാം വഴിയാണ് റൊണാൾഡിഞ്ഞോ മെസ്സിയുടെ പിഎസ്ജിയിലേക്കുള്ള വരവിനോട് റിയാക്ട് ചെയ്തത്. അദ്ദേഹത്തിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ്‌ ഇങ്ങനെയാണ്.

” ഈ രണ്ട് ക്ലബുകൾക്ക് വേണ്ടിയും കളിക്കുക എന്നുള്ളത് വലിയ ആനന്ദം നൽകുന്ന കാര്യമാണ്.ഇപ്പോഴിതാ എന്റെ സുഹൃത്ത് ഈ ജേഴ്സി അണിയുന്നത് എനിക്ക് കാണാൻ സാധിക്കുന്നുണ്ട്.അവിടെ ഒരുപാട് നല്ല നിമിഷങ്ങൾ ഉണ്ടാവട്ടെയെന്ന് ഞാൻ ആശംസിക്കുന്നു ലിയോ.അത്പോലെ തന്നെ സെർജിയോ റാമോസ് അവിടെ ഉള്ളതും എനിക്ക് സന്തോഷം നൽകുന്ന കാര്യമാണ്. പിഎസ്ജിയുടേത് മികച്ച സെലക്ഷനാണ്.ചാമ്പ്യൻമാരാകുന്നതിന്റെ സൂചനകളാണത് ” ഇതാണ് റൊണാൾഡിഞ്ഞോ പറഞ്ഞിട്ടുള്ളത്.

രണ്ട് വർഷത്തെ കരാറിലാണ് മെസ്സി പിഎസ്ജിയുമായി ഒപ്പ് വെച്ചിരിക്കുന്നത്. നിരവധി സൂപ്പർ താരങ്ങളെ സ്വന്തമാക്കിയ പിഎസ്ജി ഇത്തവണയെങ്കിലും ചാമ്പ്യൻസ് ലീഗ് സ്വന്തമാക്കുമെന്നുള്ള പ്രതീക്ഷയിലാണ് ആരാധകർ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!