മെസ്സിയും നെയ്മറും ബാഴ്സലോണയിൽ എത്തി!

സൂപ്പർ താരങ്ങളായ ലയണൽ മെസ്സിയും നെയ്മർ ജൂനിയറും ബ്രെസ്റ്റിനെതിരെയുള്ള പിഎസ്ജി ടീമിനൊപ്പം യാത്ര തിരിച്ചിരുന്നില്ല. പുതുതായി പിഎസ്ജിയിൽ എത്തിയ മെസ്സി ഇതുവരെ പിഎസ്ജിക്ക്‌ വേണ്ടി അരങ്ങേറിയിട്ടില്ല. അതേസമയം നെയ്മറാവട്ടെ ഈ സീസണിൽ പിഎസ്ജിക്ക്‌ വേണ്ടി ഒരു മത്സരം പോലും കളിച്ചിട്ടില്ല.

ഏതായാലും ഇരുവരും ബാഴ്സലോണ നഗരത്തിൽ തിരിച്ചെത്തി എന്നുള്ള വാർത്തകളാണ് ഇപ്പോൾ പുറത്തേക്ക് വരുന്നത്.വീക്കെന്റ് ആഘോഷിക്കാനാണ് ഇരുവരും ബാഴ്സലോണയിൽ എത്തിയിട്ടുള്ളത്.പ്രമുഖ സ്പാനിഷ് മാധ്യമമായ മുണ്ടോ ഡിപോർട്ടിവോയാണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. മെസ്സിയും കുടുംബവുമാണ് ആദ്യം ബാഴ്സലോണയിൽ എത്തിച്ചേർന്നത്.മിനുട്ടുകൾക്ക്‌ ശേഷം നെയ്മർ ജൂനിയറും മറ്റൊരു ഫ്ലൈറ്റിൽ ബാഴ്സലോണയിൽ എത്തിച്ചേർന്നു. മുണ്ടോ ഡിപോർട്ടിവോ ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്ത് വിട്ടിട്ടുണ്ട്.

കൂടാതെ ഇരുവരും കാസ്റ്റൽഡെഫെൽസിൽ ഉള്ള തങ്ങളുടെ സുഹൃത്തായ ലൂയിസ് സുവാരസിന്റെ വീട്ടിൽ ചിലവഴിച്ചു എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. മൂവ്വരും അടുത്ത സുഹൃത്തുക്കളാണ് എന്നുള്ള കാര്യം ഫുട്ബോൾ ലോകത്തിന് പരിചിതമാണ്.സുവാരസിന്റെ ക്ലബായ അത്ലറ്റിക്കോ നാളെ നടക്കുന്ന മത്സരത്തിൽ എൽചെയെയാണ് നേരിടുക. ഈ മത്സരത്തിനുള്ള മുന്നേയുള്ള ചില പരിശീലനസെഷനുകൾ സുവാരസിന് നഷ്ടമായിരുന്നു.

ഏതായാലും മെസ്സിയും നെയ്മറും പിഎസ്ജിയിൽ ഒരുമിച്ചുവെങ്കിലും കളിക്കളത്തിലേക്കിറങ്ങിയിട്ടില്ല.റെയിംസിനെതിരെ നടക്കുന്ന മത്സരത്തിൽ അതുണ്ടാവുമെന്നാണ് ആരാധകർ ഒന്നടങ്കം പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!