മെസ്സിയിപ്പോൾ ഏറെ ദൂരെ : ഡെക്കോ

ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ സൂപ്പർ താരം ലയണൽ മെസ്സിയെ എത്തിക്കാൻ വേണ്ടിയുള്ള ശ്രമങ്ങൾ എഫ്സി ബാഴ്സലോണ നടത്തിയിരുന്നു. പക്ഷേ അത് ഫലം കാണാതെ പോവുകയായിരുന്നു. തുടർന്ന് ലയണൽ മെസ്സി അമേരിക്കൻ ക്ലബ്ബായ ഇന്റർ മയാമിയെ തിരഞ്ഞെടുത്തു. നിലവിൽ ഇന്റർ മയാമിക്ക് വേണ്ടി തകർപ്പൻ പ്രകടനമാണ് മെസ്സി പുറത്തെടുക്കുന്നത്.

ബാഴ്സലോണയുടെ ഡയറക്ടറായ ഡെക്കോ ഇപ്പോൾ മെസ്സിയെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്.ലയണൽ മെസ്സിയെ തിരികെ കൊണ്ടുവരാൻ ശ്രമിച്ചു എന്നും നിർഭാഗ്യവശാൽ അത് കഴിഞ്ഞില്ല എന്നുമാണ് ഡെക്കോ പറഞ്ഞിട്ടുള്ളത്. മെസ്സി ഇപ്പോൾ ഏറെ ദൂരെയാണെന്നും ഡെക്കോ കൂട്ടിച്ചേർത്തിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ലയണൽ മെസ്സി എന്റെ സുഹൃത്താണ്. ഇപ്പോൾ നമുക്ക് അദ്ദേഹത്തെ പറ്റി കുറച്ചു മാത്രം സംസാരിക്കാം.കാരണം അദ്ദേഹം വളരെയധികം ദൂരെയാണ്.മെസ്സിയെ ഇങ്ങോട്ട് തിരിച്ചു കൊണ്ടുവരാൻ നമ്മളെല്ലാവരും ആഗ്രഹിച്ചിരുന്നു.പക്ഷേ നിലവിലെ സാഹചര്യങ്ങൾ കൊണ്ട് അത് സാധ്യമായില്ല. ക്ലബ്ബിന്റെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരമാണ് മെസ്സി.മെസ്സി ഇപ്പോൾ ഹാപ്പിയാണ്. അദ്ദേഹം മയാമിയിൽ എൻജോയ് ചെയ്യുകയാണ് ” ഇതാണ് മെസ്സിയുടെ മുൻ സഹതാരം കൂടിയായിരുന്ന ഡെക്കോ പറഞ്ഞിട്ടുള്ളത്.

കൂടുതൽ കംഫർട്ടബിളായ സ്ഥലത്ത് കളിക്കാൻ വേണ്ടിയാണ് ലയണൽ മെസ്സി ഇന്റർ മയാമിയെ തിരഞ്ഞെടുത്തത്. അതുകൊണ്ടുതന്നെ ലയണൽ മെസ്സി ഇനി എഫ്സി ബാഴ്സലോണയിലേക്ക് വരാൻ സാധ്യത കുറവാണ്. എന്നാൽ കരിയറിന്റെ ഏറ്റവും അവസാനത്തിൽ മെസ്സി ബാഴ്സയിലേക്ക് തിരിച്ചു വന്നു കൊണ്ട് കരിയർ അവസാനിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്ന നിരവധി ആരാധകരുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!