മുപ്പത്തിമൂന്നിന്റെ നിറവിൽ ലിയോ
ഇന്ന് ജൂൺ 24, ഫുട്ബോളിൻ്റെ മിശിഹ പിറന്ന ദിവസം! 1987ൽ ഇന്നേ ദിവസമാണ് അർജൻ്റീനയിലെ ചരിത്രമുറങ്ങുന്ന റൊസാരിയോ നഗരത്തിൽ ലയണൽ അന്ദ്രേസ് മെസ്സി ജനിക്കുന്നത്. പിന്നീടുള്ള മുപ്പത്തിമൂന്ന് സംവത്സരങ്ങൾ കൊണ്ട് ആ പയ്യൻ നടന്ന് പോയത് ഫുട്ബോൾ ലോകത്തിൻ്റെ നെറുകയിലേക്കായിരുന്നു. ലോകഫുട്ബോളിൻ്റെ രാജവീഥിയിലൂടെയുള്ള ആ ജൈത്രയാത്ര ഏവരെയും വിസ്മയിപ്പിക്കുന്നതായിരുന്നു.
Here's The Greatest, ❤️🙌! God has honestly blessed us with You. #Messi #33 pic.twitter.com/kGGFKLqElO
— FCB (@FCB19362587) June 23, 2020
അർജൻ്റീനയിലെ നെവെൽസ് ഓൾഡ് ബോയ്സിലൂടെ യൂത്ത് കരിയറിന് തുടക്കമിട്ടെങ്കിലും ഹോർമോൺ സംബന്ധിയായ പ്രശ്നങ്ങൾ താരത്തിൻ്റെ വളർച്ചക്ക് വിലങ്ങ് തടിയായി. റൊസാരിയോയിലെ അത്ഭുത ബാലൻ്റെ കഥ കേട്ടറിഞ്ഞ് വ്യഖ്യാതമായ ബാഴ്സലോണ ഫുട്ബോൾ ക്ലബ് അവനെ തങ്ങൾക്കൊപ്പം കൂട്ടിയതോടെ കഥ മാറി! പിന്നീട് പിറന്നത് പുതിയൊരു ചരിത്രമാണ്. യുവേഫ ചാമ്പ്യൻസ് ലീഗ്, ഫിഫ ക്ലബ്ബ് വേൾഡ് കപ്പ്, യുവേഫ സൂപ്പർ കപ്പ്, ലാ ലിഗ, കോപ്പ ഡെൽറേ, സ്പാനിഷ് സൂപ്പർ കപ്പ് തുടങ്ങിയ നിരവധി കിരീടങ്ങൾ പല തവണ ക്യാമ്പ് നൗവിലെ ഷെൽഫിലെത്തി.
ᴍᴇꜱꜱɪ ᴡᴇᴇᴋ
— FC Barcelona (@FCBarcelona) June 23, 2020
🆕 Don't miss 'Messi the Idol'
📌 A report about how he signed for Barça, his time at @FCBmasia and his games in the Miniestadi playing for @FCBarcelonaB
Enjoy it on Barça TV+!
👉 https://t.co/r92AK8anWt 👈#OnlyForCulers pic.twitter.com/FQatwX0lcp
ഇതിനോടൊപ്പം ഫുട്ബോൾ ലോകത്തെ ഏറ്റവും തിളക്കമുള്ള വ്യക്തിഗത പുരസ്ക്കാരങ്ങളും പല തവണ ആരാധകരുടെ പ്രിയപ്പെട്ട ലിയോയെ തേടിയെത്തി. ഇതിനോടകം ആറ് തവണ യൂറോപ്യൻ ഗോൾഡൻ ഷൂ നേടിയ താരത്തെ തേടി കഴിഞ്ഞ ഡിസംബറിൽ ആറാമത്തെ ബാലൊൻ ഡി’ഓർ പുരസ്ക്കാരവുമെത്തി. ലോകത്തെ മികച്ച ഫുട്ബോളർക്ക് സമ്മാനിക്കുന്ന ഈ പുരസ്ക്കാരം ആറ് തവണ ലഭിച്ചിട്ടുള്ള ഏക വ്യക്തിയാണ് മെസ്സി. അതെ ഈ മനുഷ്യന് മുന്നിൽ ചരിത്രം വഴിമാറുകയാണ്.
Happy Birthday Lionel Messi
— Santosh (@_santosh_poudel) June 23, 2020
👕 721 matches
🇦🇷 138 caps
⚽ 699 goals
🇦 317 assists
🏆 10 La Liga
🏆 4 UEFA Champions League
🏆 6 Copa del Rey
🏆 3 FIFA Club World Cup
🏆 3 UEFA Super Cup
🏆 8 Supercopa de España
🎖 6 Ballon d'Or
🎖 6 European Golden Shoe pic.twitter.com/w0KiLu0qqf
ദേശീയ ടീമിനൊപ്പം ഒരു സീനിയർ കിരീടമെന്ന സ്വപ്നമാണ് മെസ്സിക്ക് ഇനിയും പൂവണിയാതെ ബാക്കിനിൽക്കുന്നത്. അർജൻ്റീനയുടെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഗോളടിക്കാരനായിട്ടും വേൾഡ് കപ്പിലെ മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ നേടിയിട്ടും പല തവണ അന്താരാഷ്ട്ര കിരീടം അദ്ദേഹത്തിന് കയ്യെത്തും ദൂരത്ത് നഷ്ടമായി. അടുത്ത വർഷം നടക്കുന്ന കോപ്പ അമേരിക്കയിലോ 2022-ലെ ഖത്തർ വേൾഡ് കപ്പിലോ മെസ്സിക്ക് തൻ്റെ സ്വപ്നം സാക്ഷാത്കരിക്കാനാവുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
Lionel Messi provides his 250th assist for Barcelona 🤯 pic.twitter.com/hJIpUNOXUT
— B/R Football (@brfootball) June 23, 2020
ഈ മുപ്പത്തിമൂന്നാം വയസ്സിലും മിന്നുന്ന ഫോമിലാണ് താരമുള്ളത്. ലാ ലിഗയിൽ ഇപ്പോൾ ഗോളിലും അസിസ്റ്റിലും മുന്നിൽ നിൽക്കുന്നത് ലിയോ ആണ്. സംശയമില്ലാതെ പറയാം, ഇത് പ്രായം കൂടുന്തോറും വീര്യം കൂടുന്ന ഐറ്റമാണ്. ഇനിയും ഒരുപാട് നാളുകൾ പച്ചപ്പുൽ മൈതാനത്ത് ആ ഇടം കാൽ മായാജാലം തീർക്കുമെന്ന പ്രതീക്ഷയിലാണ് ഫുട്ബോൾ ലോകമുള്ളത്.
ജന്മദിനാശംസകൾ ലയണൽ മെസ്സി !