റഫറിയുടെ ശരീരത്തിലേക്ക് പന്തടിച്ച് മെസ്സി, റെഡ് കാർഡ് അർഹിച്ചിരുന്നുവെന്ന് വിദഗ്ധർ, വീഡിയോ !

ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ കരുത്തരായ എഫ്സി ബാഴ്സലോണയെ അലാവസ്‌ സമനിലയിൽ തളച്ചിരുന്നു. മത്സരത്തിന്റെ മുപ്പത്തിയൊന്നാം മിനിറ്റിലായിരുന്നു അലാവസ്‌ ലീഡ് നേടിയത്. ഗോൾകീപ്പർ നെറ്റോയുടെ പിഴവിൽ നിന്നാണ് ബാഴ്സ ഗോൾവഴങ്ങിയത്. അതിന് ശേഷം മെസ്സിയുടെ ഭാഗത്തു നിന്നുണ്ടായ ഒരു മോശം പെരുമാറ്റം ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണിപ്പോൾ. മത്സരത്തിലെ റഫറിക്ക് നേരെ മനഃപൂർവം മെസ്സി ഷോട്ട് തൊടുത്തതാണ് ഇപ്പോൾ ചർച്ചാവിഷയമായിരിക്കുന്നത്. മത്സരത്തിന്റെ മുപ്പത്തിയൊമ്പതാം മിനുട്ടിൽ റഫറിയുടെ തീരുമാനത്തിൽ നിരാശനായ മെസ്സി മനഃപൂർവം റഫറിയായ അലെജാന്ദ്രോ ഹെർണാണ്ടസിനെ ഉന്നം വെച്ച് പന്തടിക്കുകയായിരുന്നു മെസ്സി. ഇത് വീഡിയോ ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. തുടർന്ന് റഫറി മെസ്സിക്ക് യെല്ലോ കാർഡ് വിധിക്കുകയും ചെയ്തിരുന്നു. എന്നാൽ മത്സരശേഷം താരത്തിന്റെ ഈ ഹീനമായ പ്രവർത്തി വലിയ ചർച്ച ചെയ്യപ്പെടുകയായിരുന്നു.

ഈ സംഭവത്തിന് മെസ്സി റെഡ് കാർഡ് അർഹിച്ചിരുന്നു എന്നാണ് പലരുടെയും അഭിപ്രായം. സ്പാനിഷ് മാധ്യമമായ മാർക്കയുടെ റഫറിയിങ് വിദഗ്ദനായ ആൻഡർ ഒലിവറും സമാന അഭിപ്രായക്കാരനാണ്. മെസ്സി നേരിട്ട് റെഡ് അർഹിച്ചിരുന്നു എന്നാണ് ഒലിവർ അഭിപ്രായപ്പെട്ടത്.” തീർച്ചയായും മെസ്സിയെ മത്സരത്തിൽ നിന്നും പുറത്താക്കണമായിരുന്നു. ആ പന്ത് ഹെർണാണ്ടസിന്റെ ദേഹത്ത്‌ തട്ടിയില്ലെങ്കിൽ കൂടിയും മെസ്സിയെ മത്സരത്തിൽ നിന്ന് പുറത്താക്കണം. റഫറിയെ ഭീഷണിപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് മെസ്സി ആ പ്രവർത്തി ചെയ്തത്. തീർച്ചയായും മെസ്സി സ്ട്രൈറ്റ് റെഡ് അർഹിച്ചിരുന്നു ” ഒലിവർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *