മത്സരത്തിലെ താരം മെസ്സി തന്നെ, പ്ലയെർ റേറ്റിംഗ് അറിയാം

ഇന്നലെ ലാലിഗയിൽ നടന്ന മുപ്പത്തിമൂന്നാം റൗണ്ട് പോരാട്ടത്തിൽ അത്ലറ്റികോ മാഡ്രിഡിനോട് സമനില വഴങ്ങാനായിരുന്നു ബാഴ്സയുടെ വിധി. 2-2 എന്ന സ്കോറിനായിരുന്നു ബാഴ്സ സമനില വഴങ്ങിയത്. മത്സരത്തിൽ ഇരട്ടഗോളുകൾ നേടിയ സോൾ നിഗസും ഒരു ഗോൾ നേടിയ മെസ്സിയുമായിരുന്നു തിളങ്ങി നിന്നത്. എന്നാൽ ഹൂ സ്‌കോർഡ് ഡോട്ട് കോമിന്റെ റേറ്റിംഗ് പ്രകാരം ഏറ്റവും കൂടുതൽ റേറ്റിംഗ് ലഭിച്ചിട്ടുള്ളത് മെസ്സിക്ക് തന്നെയാണ്. 8.6.ആണ് ഹൂ സ്‌കോർഡ് ഡോട്ട് കോം മെസ്സിക്ക് നൽകിയ റേറ്റിംഗ്. രണ്ടാം സ്ഥാനത്താണ് നിഗസ് നിൽക്കുന്നത്. 8.2 ആണ് നിഗസിന് ലഭിച്ചിരിക്കുന്ന റേറ്റിംഗ്. അതേ സമയം ബാഴ്സക്ക് ലഭിച്ചിരിക്കുന്നത് 6.70 ആണ്. മറുഭാഗത്തുള്ള അത്ലറ്റികോ മാഡ്രിഡ്‌ ബാഴ്സയെക്കാൾ ഒരല്പം പിറകിലാണ്. 6.57 ആണ് അത്ലറ്റികോ മാഡ്രിഡിന് ലഭിച്ചിരിക്കുന്ന റേറ്റിംഗ്. ഇന്നലത്തെ മത്സരത്തിലെ പ്ലയെർ റേറ്റിംഗ് ഇങ്ങനെയാണ്…

എഫ്സി ബാഴ്സലോണ
മെസ്സി : 8.6
സുവാരസ് : 6.4
പ്യുഗ് : 7.8
വിദാൽ : 6.3
ബുസ്കറ്റ്‌സ് : 6.6
റാക്കിറ്റിച് : 6.4
സെമെടോ : 7.8
പിക്വെ : 6.5
ലെങ്ലെറ്റ്‌ : 7.1
ആൽബ : 6.7
സ്റ്റീഗൻ : 5.7
ഫാറ്റി -സബ് : 6.0
റോബർട്ടോ -സബ് : 6.1
ഗ്രീസ്‌മാൻ -സബ് : 6.0

അത്ലറ്റികോ മാഡ്രിഡ്‌
കോസ്റ്റ : 6.4
ലോറെന്റെ : 6.5
കരാസ്ക്കൊ : 7.2
നിഗസ് : 8.2
പാർട്ടി : 7.2
കൊറിയ : 6.3
ലോദി : 6.9
ഫെലിപ്പെ : 5.9
ജിമിനെസ് : 5.9
അരിയാസ് : 6.7
ഒബ്ലാക്ക്‌ : 6.5
വിറ്റൊളോ -സബ് : 6.2
മൊറാറ്റ -സബ് : 6.3
ഫെലിക്സ് -സബ് : 6.4
ലെമാർ -സബ് : 6.0

Leave a Reply

Your email address will not be published. Required fields are marked *